മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം : തന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ല : വാർത്തകളിൽ വെളിപ്പെടുത്തലുമായി ആതിര 

തിരുവനന്തപുരം: സൗദി അറേബ്യയില്‍ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി ഭര്‍ത്താവ് ആന്റണി പരാതിപ്പെട്ടിരുന്നു. വാടാനപ്പള്ളി സ്വദേശിയായ ആതിരയെയാണ് കാണാതായതായി ഭര്‍ത്താവ് ആന്റണി പരാതി നല്‍കിയിരിക്കുന്നത്. സൗദിയില്‍ ജോലിക്ക് പോയി, അവിടെ വെച്ച്‌ മതം മാറിയ ആതിര കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. 

Advertisements

കര്‍മ്മ ന്യൂസ് ആണ് ഈ റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്നത് ആതിരയുടെ വെളിപ്പെടുത്തലാണ്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും തന്റെ മുന്‍ ഭര്‍ത്താവ് ബെന്നി ആന്റണി പോലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതി ശരിയല്ലെന്നുമാണ് ആതിര പറയുന്നത്. ന്യൂസ്ടാഗ് ലൈവ് ആണ് ആതിരയുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2013 ലാണ് ആതിരയും ആന്റണിയും വിവാഹിതരായത്. മിശ്ര വിവാഹമായിരുന്നു. പ്രണയിച്ച്‌ വിവാഹം ചെയ്തവരാണെങ്കിലും ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും, മദ്യപിച്ച ശേഷമുള്ള ഉപദ്രവം കൂടുതലായിരുന്നുവെന്നും ആതിര പറഞ്ഞതായി ന്യൂസ്ടാഗ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്ക് പെണ്‍കുട്ടികളോടല്ല, ആണ്‍കുട്ടികളോടാണ് താല്പര്യം. ഇത് സഹിക്ക വയ്യാതെയാണ് താന്‍ സൗദിയില്‍ ജോലി നേടി പോന്നത് എന്നും ആതിര വെളിപ്പെടുത്തുന്നു. ജോലി ചെയ്യുന്നതില്‍ നിന്നും നല്ലൊരു വിവിഹിതം ഭര്‍ത്താവിനും കുഞ്ഞിനായി നാട്ടിലേക്ക് അയക്കുമായിരുന്നു. എത്ര പറഞ്ഞിട്ടും അയാള്‍ മാറിയിട്ടില്ലെന്നും, അതിനാല്‍ ആണ് ഡിവോഴ്‌സിന് ശ്രമിച്ചതെന്നും ആതിര പറയുന്നു.

രണ്ടു വര്‍ഷത്തില്‍ ഏറെയായി ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാള്‍ വിട്ടു തരാത്തതാണ്. ഞാന്‍ ഡിവോഴ്സിന് നോട്ടീസ് അയച്ചിട്ട് കുറേ ആയി. ധൂര്‍ത്തടിക്കാന്‍ പണം കിട്ടാത്തതിനാല്‍ അയാള്‍ പല വഴിക്കും എന്നെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ മതം മാറാന്‍ തീരുമാനിച്ചത്. ഇതില്‍ ഹോസ്പിറ്റല്‍ അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമൊ പങ്കില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. എന്നാല്‍ സഹായിച്ചിട്ടുണ്ട്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അധികൃതര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. ഞാന്‍ ഡ്രഗ് ഉപയോഗിക്കുന്നു എന്നും മറ്റും പ്രചരിപ്പിച്ചു എന്നെ കരിവാരി തേക്കാന്‍ മുന്‍ ഭര്‍ത്താവ് ശ്രമിക്കുകയാണ്. ഞാന്‍ ഇത് വരെ വേറെ വിവാഹം കഴിച്ചിട്ടില്ല’, ആതിര പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.