കോട്ടയം : വിഷു ദിനത്തിൽ ബൈക്ക് മതിലിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
അയ്മനം വല്ല്യാട് ഐക്കാര്യശാലിൽ, പതിനെട്ടിൽ ചിറ സണ്ണിയുടെ മകൻ സന്ദീപ് (28) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് പത്ത് ദിവസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. സന്ദീപ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി മാന്നാനത്ത് മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സന്ദീപിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം ഏപ്രിൽ 25 ചൊവ്വാഴ്ച വൈകുന്നേരം അമ്മ – സജിമോൾ സണ്ണി . സഹോദരങ്ങൾ. സോണിയ, സനീഷ്