ന്യൂഡല്‍ഹി:കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരമാണ് മന് കി ബാത്തില്‍ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വലിയ വിജയമാക്കി തീര്‍ക്കുന്നതില്‍ പങ്കുവഹിച്ച എല്ലാ ജനങ്ങളോടും നന്ദി പറയുന്നതായും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ നൂറാം എപ്പിസോഡിലാണ് മോദിയുടെ വാക്കുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി ബഹുജന പ്രസ്ഥാനങ്ങളെ ജ്വലിപ്പിക്കുന്നതില്‍ മന് കി ബാത്ത് ഒരു ഉത്തേജകമാണ്. വ്യത്യസ്ത മേഖലകളിലെ പ്രതിഭാധനരായ വ്യക്തികളുടെ കഥകള്‍ മന് കി ബാത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക്് ഇന്‍ ഇന്ത്യ, ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ജനങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു പരിഹാരം കൂടിയായിരുന്നു മന് കി ബാത്ത്. അത് ഒരു പരിപാടി മാത്രമല്ല.
തന്നെ സംബന്ധിച്ച് ഒരു ആത്മീയ യാത്ര കൂടിയാണെന്നും മോദി പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം, മന് കി ബാത്ത് രാജ്യത്തെ ജനങ്ങളുടെ ഗുണങ്ങളെ ആരാധിക്കുന്നതാണ്’ – പ്രധാനമന്ത്രി മോദി പറഞ്ഞു.
നൂറാം പതിപ്പിലെത്തി നില്ക്കുന്ന വേളയില്‍ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്. അഭിനന്ദനങ്ങള്‍ പ്രചോദനമാണ്. നല്ല സന്ദേശങ്ങളുമായി മന് കി ബാത്ത് മുന്പോട്ട് പോകുമെന്നും അദ്ദേഹം വിശദീകരിച്ചു.