കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ വന്ദേഭാരത് എക്സ്പ്രസിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു. മലപ്പുറം ജില്ലയിൽ വച്ചാണ് ട്രെയിനു നേരെ കല്ലേറുണ്ടായതെന്നാണ് സൂചന. സംഭവത്തിൽ കേസെടുത്ത ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലേറിനെ തുടർന്ന് 25 മിനിറ്റോളം വൈകിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
കാസർകോട് നിന്നും തിരുവനന്തപുരത്തേയ്ക്കു വരുന്നതിനിടെ മലപ്പുറം തിരൂർ – തിരുനാവായ സ്റ്റേഷനു മധ്യഭാഗത്തു വച്ചാണ് കല്ലേറുണ്ടായതെന്നാണ് സൂചന.
വന്ദേഭാരത് എക്സ്പ്രസിഡന്റ് സിഫോർ കോച്ചിലെ 62,63 സീറ്റുകൾക്കിടയിലെ വിൻഡോയ്ക്കു നേരെയാണ് കല്ലേറുണ്ടായത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു കല്ലേറ് ഉണ്ടായത്. തുടർന്നു ട്രെയിൻ ഷൊർണ്ണൂർ എത്തിയപ്പോൾ നിർത്തിയിട്ട ശേഷം പരിശോധനകൾ നടത്തി. തുടർന്ന്, ഷൊർണ്ണൂരിൽ നിന്നും വൈകിയാണ് യാത്ര ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ കേസെടുത്ത ആർപിഎഫ് പൊലീസ് സംഘം വിവരങ്ങൾ ലോക്കൽ പൊലീസിനു കൈമാറിയിട്ടുണ്ട്. കല്ലെറിഞ്ഞയാൾക്കായി റെയിൽവേ പൊലീസും ലോക്കൽ പൊലീസ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായെങ്കിലും ട്രെയിനിനുള്ളിലുള്ള ആർക്കും പരിക്കേറ്റിട്ടില്ല.