കോട്ടയം : കൂട്ടിക്കൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടമായ സഹ പ്രവർത്തകയ്ക്ക് വീട് നിർമ്മിച്ച് നൽകി കേരള പൊലീസ്. കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് വീട് നിർമ്മിച്ചു നൽകുന്നത്. വീടിൻറെ ചില സ്ഥാപന കർമ്മം മെയ് 4 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 30ന് കാഞ്ഞിരപ്പള്ളി ചോറ്റിയിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നടത്തും. കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബിനു കെ ഭാസ്കർ യോഗത്തിൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എസ് തിരുമേനി സ്വാഗതം പറയും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽകുമാർ , കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവിഎസ്പി ടി എം വർഗീസ്, കെ.പി.ഒ. എ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ. നായർ , മുണ്ടക്കയം എസ് എച്ച് ഒ എ.ഷൈൻകുമാർ , കെ.ഡി.പി.സി.എസ് കോട്ടയം വൈസ് പ്രസിഡന്റ് എം കെ പ്രസന്നൻ , കെ.പി. എ സെക്രട്ടറി കെ.ടി അനസ് , സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുനിമോൾ രാജപ്പൻ , പ്രസിഡന്റ് ടി.എസ് ഷൈജു , ട്രഷറർ എൻ.വി അനിൽകുമാർ എന്നിവർ പ്രസംഗിക്കും.