കോട്ടയം: മുളങ്കുഴയിൽ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തിയ കാറപകടത്തിൽ നിന്നും പ്രദേശവാസിയായ ഓട്ടോഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പാഞ്ഞെത്തിയ കാർ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്നോട്ട് നീങ്ങിയെത്തുന്നത് കണ്ട് ഓടിമാറിയ ഓട്ടോഡ്രൈവർ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറിയപ്പള്ളി സ്വദേശി ആനന്ദം പ്രസന്നനെ (55) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് എത്രത്തോളം ഭീകരമായിരുന്നു അപകടമെന്നു വ്യക്തമായത്. അമിത വേഗത്തിൽ ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തിയ ശേഷം വീണ്ടും മുന്നോട്ട് കുതിക്കുന്നതാണ് വീഡിയോയിൽ കണ്ടത്. അപകടത്തിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ഇവിടെ നിന്നിരുന്ന പെട്ടി ഓട്ടോ ഡ്രൈവർ രക്ഷപെട്ടത്. ഇവിടെ പെട്ടി ഓട്ടോറിക്ഷ ഓടിക്കുന്ന അഖിലാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. ചിങ്ങവനം ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ കാർ , എതിർ ദിശയിൽ ദിശയിൽ നിന്നും എത്തിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റി. ഇതോടെ റോഡരികിലൂടെ നടന്ന് റേഷൻ കടയിലേയ്ക്ക് പോയ ആനന്ദത്തെ ഇടിച്ചു തെറിപ്പിച്ചു. കാറിന്റെ ബോണറ്റിൽ ഇടിച്ച് തെറിച്ച് ഉയർന്ന് പൊങ്ങിയ ആനന്ദം റോഡിൽ തെറിച്ച് വീണു.
ഈ സമയം ഇവിടെ പെട്ടി ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്ന സി ഐ ടി യു പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരുമായ കൺവീനർ രാജേഷ് , അഖിൽ , സുനി , ജയിച്ചൻ എന്നിവർ ചേർന്ന് പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവറായ യുവാവിനെ വിളിച്ചു വരുത്തി. തുടർന്ന് ഇയാളുടെ ഓട്ടോറിക്ഷയിൽ പരിക്കേറ്റ ആനന്ദത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
സംഭവസ്ഥലത്ത് എത്തിയ നാട്ടുകാരോട് കാർ ഡ്രൈവർ തട്ടിക്കയറാൻ ശ്രമിച്ചതായി അസഭ്യം വിളിച്ചതായും പരാതിയുണ്ട്. കാറിനുള്ളിൽ സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇവരെയുമായാണ് ഇയാൾ അമിതവേഗത്തിൽ വാഹനം ഓടിച്ചത്. കാറിനുള്ളിൽ നിന്നും മദ്യക്കുപ്പികളും ബിയർ കുട്ടികളും ഗ്ലാസ്സുകളും കണ്ടെത്തിയിട്ടുണ്ട്.