കാഞ്ഞങ്ങാട് :കടുത്തുരുത്തിയിൽ ആതിര ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുണിന്റെ മൃതദേഹം കാഞ്ഞങ്ങാട് ലോഡ്ജിൽ കണ്ടെത്തി. മൃതദേഹം പോലീസ് തിരിച്ചറിഞ്ഞു.ലോഡ്ജിനുള്ളിൽ അരുൺ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും തിരിച്ചറിയൽ കാർഡും ഫോട്ടോയും പോലീസ് കണ്ടെത്തി.
ആത്മഹത്യാക്കുറിപ്പും ഉണ്ടെന്ന് പോലീസ് പറയുന്നു.കാഞ്ഞങ്ങാട് പോലീസ് വിവരം കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനെ അറിയിച്ചിട്ടുണ്ട്.അന്വേഷണസംഘം കാഞ്ഞങ്ങാട്ടയ്ക്ക് പുറപ്പെട്ടു. വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മാസം രണ്ടിനാണ് അരുൺ കാഞ്ഞങ്ങാട് അപ്സര ലോഡ്ജിൽ മുറി എടുത്തത്.109നമ്പർ മുറിയിലായിരുന്നു അരുൺ താമസിച്ചിരുന്നത്.കൈതച്ചക്ക ലോറി ഡ്രൈവർ എന്ന് പറഞ്ഞിരുന്നു.പേര് രാജേഷ് എന്ന് ആണെന്നും, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണെന്നും പറഞ്ഞിരുന്നു .മുറിയിൽ മദ്യ കുപ്പികൾ കണ്ടെത്തി.ലോഡ്ജ് ജീവനക്കാർക്ക് ആളെ തിരിച്ചറിയാൻ സാധിച്ചില്ല.മുറിയില്‍നിന്ന് അധികം പുറത്തിറങ്ങുന്നുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് അധികൃതര്‍ പറഞ്ഞു.
ഭക്ഷണം കഴിക്കാന്‍ വൈകുന്നേരം മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ഇന്ന് മുറിയില്‍നിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരി്ച്ച നിലയില്‍ കണ്ടെത്തിയത്. നാലുദിവസമായി അരുൺ ഒളിവിലായിരുന്നു.
അരുണിന്റെ മൃതദേഹം ഇപ്പോൾ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം കോട്ടയത്തേക്ക് എത്തിക്കും.കേസ് തുടരുമോ എന്ന് പോലീസ് പിന്നീട് അറിയിക്കും.
കോന്നല്ലൂര്‍ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്ടറുമായ ആശിഷ് ദാസ് പറഞ്ഞു. അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.