പണം കായ്ക്കുന്ന വാഴയ്ക്ക് പിന്നാലെ പണം തരുന്ന ഇലക്ട്രിസിറ്റി മീറ്ററും ; പരിശോധനയ്ക്കിറങ്ങിയ വിജിലൻസ് സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ ; വീഡിയോ കാണാം 

കോട്ടയം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തേടിയിറങ്ങിയ വിജിലൻസ് സംഘം കണ്ടത് ‘അഴിമതിക്കാരനായ‘ വൈദ്യുതി മീറ്ററിനെ…! കൈക്കൂലി വാങ്ങി പോക്കറ്റിൽ സൂക്ഷിച്ചിരുന്ന വൈദ്യുതി മീറ്ററിനെ പൊക്കിയതോടെ പിടിയിലായത് ഒരു പിടി ഉദ്യോഗസ്ഥർ.  കേരള തമിഴ്നാട് അതിർത്തിയിലെ കുമളി ചെക്ക് പോസ്റ്റിലെ ബിൽഡിങ്ങിനു പുറകിലുള്ള വൈദ്യുത മീറ്ററിൽ നിന്നാണ് 2100 രൂപ കണ്ടെത്തിയത്.  മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്, മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ ഇടുക്കി വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽപെടാത്ത 2100 രൂപയും മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഇന്റർ ടെസ്റ്റ് ചെക്ക് പോസ്റ്റിൽ കണക്കിൽ പെടാത്ത 305 രൂപയും, ചെക്ക് പോസ്റ്റിനു പിറകുവശത്തുള്ള മീറ്റർ ബോക്സ്സിന്റെ ഉള്ളിൽ നിന്ന് 2100 രൂപയും കണ്ടെത്തിയത്.

Advertisements

തമിഴ്നാട്ടിൽ നിന്നും കന്നുകാലികളുമായി എത്തുന്ന വാഹനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റ്‌ ജീവനക്കാർ വൻ തോതിൽ പണപ്പിരിവു നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വിജിലൻസ് എസ്. പി വി.ജി വിനോദ്കുമാറിന്റെ നിർദേശത്തെ തുടർന്ന് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി കേരള തമിഴ്നാട് അതിർത്തിയിലെ കുമളി ചെക്ക് പോസ്റ്റുകളിൽ മിന്നൽ പരിശോധന നടത്തിയത്.

Hot Topics

Related Articles