കോട്ടയം നീണ്ടൂർ പ്രാവെട്ടത്ത് ഓട്ടത്തിനിടയിൽ കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ തീ പിടിച്ചു; തീ പിടിച്ചത് കണ്ടെയ്‌നർ ലോറിയ്ക്കുള്ളിലെ ബൈക്കിന്; രക്ഷാപ്രവർത്തനത്തിന് ഇടയിൽ ലോറിയുടെ മുകളിൽ നിന്ന് വീണ് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന് പരിക്ക്്; രക്ഷാപ്രവർത്തനത്തിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും: വീഡിയോ കാണാം

കോട്ടയം: നീണ്ടൂർ പ്രാവെട്ടത്തിന് ഓട്ടത്തിനിടയിൽ കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ നിന്നും തീ പടർന്നു. കണ്ടെയ്‌നർ ലോറിയ്ക്കുള്ളിലെ ബൈക്കിൽ നിന്നും തീ പടർന്നാണ് അപകട ഭീതി പടർത്തിയത്. അപകടത്തിനിടെ രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് വാഹനത്തിന്റെ മുകളിൽ നിന്നു വീണ് പരിക്കേറ്റു. അഗ്നിരക്ഷാ സേനാ കോട്ടയം യൂണിറ്റിലെ അജിത്കുമാർ എസിനാണ് പരിക്കേറ്റത്.

Advertisements

വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ നീണ്ടൂർ പ്രാവെട്ടം ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ നിന്നും തീയും പുകയും കണ്ടു. ഇതേ തുടർന്നു നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് വാഹനം നിർത്തി. തുടർന്നു കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തിൽ വിവരം അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വിഐ ബി.ആശാകുമാറിന്റെ നേതൃത്വത്തിൽ എം.വിഐമാരായ പി.കെ സെബാസ്റ്റ്യൻ, ജോർജ് വർഗീസ്, എസ്.സജിത്ത് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഈ സമയം കൊണ്ട് അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി.

തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി വാഹനം കണ്ടെയ്‌നർ ലോറിയ്ക്കു അഭിമുഖമായി നിർത്തിയ ശേഷം രക്ഷാ പ്രവർത്തനം ആരംഭിച്ചു. അഗ്നിരക്ഷാ സേനാ വാഹനത്തിനു മുകളിൽ കയറി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു. ഇതിനിടെ വാഹനത്തിനു മുകളിൽ നിന്നും താഴെ വീണാണ് അജിത്കുമാറിന് പരിക്കേറ്റത്. കണ്ടെയ്‌നർ ലോറിയ്ക്കുള്ളിലുണ്ടായിരുന്ന ബൈക്കിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതായി സംശയിക്കുന്നു.

ഇതിനിടെ നീണ്ടൂർ മുടക്കാലി ഭാഗത്ത് വച്ച് വൈദ്യുതി ലൈനിൽ തട്ടി ഷോർട്ടുണ്ടായിരുന്നതായി ഡ്രൈവർ പറയുന്നു. ഇതിന് ശേഷം വാഹനം നീണ്ടൂർ റോഡിൽ വാകമുക്ക് ജംഗ്ഷനിൽ വച്ച് തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്നു ക്യാബിൻ നിറച്ച് തീയാകുകയായിരുന്നു. കോട്ടയം, പാലാ , കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

Hot Topics

Related Articles