ലൈഫ് ഭവന പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ  പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും നടത്തി; തോമസ് ചാഴികാടൻ എം.പി താക്കോൽ ദാനം നടത്തി 

വെളിയന്നൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ 2-ആം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 പദ്ധതി പ്രകാരം പണി പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും വെളിയന്നൂർ വരിയ്ക്കാനിയ്ക്കൽ കേളനിയിൽ പറപ്പിള്ളിൽ ഓമന രാധാകൃഷ്ണന്റെ വസതിയിൽ തോമസ് ചാഴികാടൻ എംപി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അദ്ധ്യക്ഷത വഹിച്ചു. 

Advertisements

ചടങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. മാത്യു, വൈസ് പ്രസിഡന്റ് തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജു ജോണ്‍ ചിറ്റേത്ത്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാൻ ജിമ്മി ജെയിംസ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ അര്‍ച്ചന രതീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാൻ ജോമോന്‍ ജോണി,  വാര്‍ഡ് മെമ്പര്‍മാരായ ജിന്‍സൺ ജേക്കബ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രന്‍,  ഉഷ സന്തോഷ്,  ജിനി ചാക്കോ, സെക്രട്ടറി ജിജി റ്റി, വി.ഇ.ഒ.മാരായ അജിത്കുമാർ ജി,സതീഷ് കെ.കെ. എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles