കോട്ടയം ആർപ്പൂക്കരയിൽ മീനച്ചിലാറിന്റെ കൈവഴിയിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു; മരിച്ചത് ആർപ്പൂക്കര സ്വദേശിയായ കുട്ടി

കോട്ടയം: ആർപ്പൂക്കരയിൽ മീനച്ചിലാറിന്റെ കൈവഴിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു. ആർപ്പൂക്കര സ്വദേശിയായ പതിനഞ്ചുകാരനാണ് മുങ്ങി മരിച്ചത്. ആർപ്പൂക്കര വില്ലൂന്നി പുതുശേരി വീട്ടിൽ ഡെറി ജോണിന്റെ മകൻ ഏദൻ (15) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം ഉണ്ടായത്.

Advertisements

ഏകദും പത്തോളം സുഹൃത്തുക്കളും ചേർന്നു നീന്തൽ പഠിക്കുന്നതിനും, നീന്തുന്നതിനും ചൂണ്ട ഇടുന്നതിനുമായാണ് പുലിക്കുട്ടിശേരിയ്ക്കു എതിർ വശത്തുള്ള മീനച്ചിലാറിന്റെ കൈവഴിയിൽ എത്തിയത്. ഇതേ തുടർന്നു കുട്ടികൾ നീന്തുകയും നീന്തൽ പരിശീലനം നടത്തുകയും ചെയ്തു. ഇതിനിടെ നീന്തലറിയാതെ വെള്ളത്തിലിറങ്ങിയ ഏദൻ മുങ്ങിപ്പോകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് വെള്ളത്തിൽ നടത്തിയ തിരച്ചിലിലാണ് ഏദന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.