വനിതാ സുഹൃത്തിനൊപ്പം മുണ്ടക്കയത്ത് ലോഡ്ജിൽ മുറിയെടുത്ത കടുത്തുരുത്തി സ്വദേശി മരിച്ചു; അസ്വാഭാവിക മരണത്തിന് മുണ്ടക്കയം പൊലീസ് കേസെടുത്തു 

കോട്ടയം: വനിതാ സുഹ്യത്തിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത മദ്ധ്യവയസ്ക്കൻ മരിച്ചു. കടുത്തുരുത്തി വനിതാസുഹൃത്തിനോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത മദ്ധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു. കടുത്തുരുത്തി ഞീഴൂര്‍ കാട്ടാമ്പാക്ക് കൂവേലി സ്വദേശി മാടപ്പള്ളിയില്‍ ശിഞ്ചുകുമാറാണ്(45) മരിച്ചത്.കടുത്തുരുത്തി സ്വദേശിനിയായ അന്വ സംസ്ഥാന വനിതാ സുഹൃത്തിനോടൊപ്പം ഇന്നലെയാണ് ശിഞ്ചുകുമാര്‍ മുണ്ടക്കയത്തെ ദേശീയപാതയോരത്തെ ഹോട്ടലില്‍ മുറിയെടുത്തത്.  

Advertisements

ശിഞ്ചുകുമാറിന് ശാരീരക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിക്കുകയും ഇവര്‍ മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നു പറയുന്നു ആശ്ുപത്രിയിലെത്തിക്കുന്നതിനു മുമ്പ് മരണം സംഭവിച്ചിരുന്നതായും മുണ്ടക്കയം പോലീസ് അറിയിച്ചു.അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles