വാഹനാപകടക്കേസിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കോട്ടയത്തെ മുകുന്ദനുണ്ണി വക്കീലിനെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ..! കേസും അറസ്റ്റും ഒഴിവാക്കാൻ വൻ സമ്മർദം; സിപിഐ നേതാവും ലോയേഴ്‌സ് യൂണിയൻ ഭാരവാഹിയുമായ അഭിഭാഷകനെതിരെ രണ്ടാമത്തെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തു

കോട്ടയം: വാഹനാപകടക്കേസിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടയത്തെ മുകുന്ദനുണ്ണി വക്കീലിനെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ. അഭിഭാഷകന്റെ അറസ്റ്റ് ഒഴിവാക്കാനും ഇദ്ദേഹത്തെ രക്ഷിക്കാനും ഇടപെടൽ നടത്തുകയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സിപിഐ നേതാവും ലോയേഴ്‌സ് യൂണിയൻ നേതാവുമായ കണ്ടത്തിൽ കോംപ്ലക്‌സിൽ അഭിഭാഷ ഓഫിസ് നടത്തുന്ന വൈക്കം സ്വദേശിയായ പി.രാജീവിനെതിരെയാണ് ഇപ്പോൾ വീണ്ടും ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടാമത്തെ തട്ടിപ്പുകേസിലാണ് ഇപ്പോൾ ഇദ്ദേഹത്തിന് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Advertisements

കോട്ടയം മുട്ടുചിറ തട്ടത്തുപറമ്പിൽ വീട്ടിൽ വിഷ്ണു ജയപ്രകാശിന്റെ പരാതിയിലാണ് ഇപ്പോൾ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ വൈക്കത്തെ ശാന്തിക്കാരനായ ചേർത്തല സ്വദേശിയുടെ പരാതിയിലും ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. 2022 നവംബർ 23 ന് വിഷ്ണു ജയപ്രകാശിന് തലയോലപ്പറമ്പ് പുത്തൻചിറയിൽ വച്ച് വാഹനാപകടം ഉണ്ടായിരുന്നു. ഈ കേസ് ഏറ്റെടുത്ത അഡ്വ.പി.രാജീവ് എം.എ.സി.ടി കോടതിയിൽ കേസ് നടത്തി. എന്നാൽ, കേസിൽ വിഷ്ണുവിന് 5.50 ലക്ഷം രൂപ പത്ത് ശതമാനം പലിശ സഹിതം വിധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ അഞ്ചു ലക്ഷം രൂപയിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ അഡ്വ.പി.രാജീവ് തട്ടിയെടുത്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. കോടതിയിൽ സമർപ്പിക്കാനെന്ന പേരിൽ രണ്ട് ചെക്ക് ബുക്കുകൾ വിഷ്ണുവിൽ നിന്നും കൈപ്പറ്റിയ പ്രതി, ഈ ചെക്ക് ബുക്ക് ഉപയോഗിച്ച് രണ്ടു ലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നും പിൻവലിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാൽ, ആദ്യത്തെ പരാതിയിൽ കേസെടുത്ത പൊലീസ് വിഷ്ണുവിന്റെ പരാതിയിൽ കേസെടുക്കാൻ തയ്യാറായില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തുടർന്നു കോടതിയെ സമീപിച്ച് സ്വകാര്യ അന്യായം ഫയൽ ചെയ്ത ശേഷമാണ് വിഷയത്തിൽ കേസെടുത്തതെന്നാണ് വാദം.

രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പൊലീസിനു കേസെടുക്കാനായില്ലെന്നാണ് വാദം ഉയരുന്നത്. സിപിഐ നേതാവും ലോയേഴ്‌സ് യൂണിയൻ ഭാരവാഹിയുമായ പി.രാജീവിനെ രക്ഷിക്കാൻ സിപിഐ നേതൃത്വത്തിൽ നിന്നും ഇടപെടൽ ഉണ്ടായിട്ടുള്ളതായാണ് ആരോപണം. ഇതേ തുടർന്നാണ് ആദ്യം കേസെടുത്ത ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും പി.രാജീവിനെ അറസ്റ്റ് ചെയ്യാത്തതെന്നും വാദം ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles