എറിഞ്ഞൊടിച്ച് ബൗളിംങ് നിര; അടിച്ചു നേടി തലയും കുട്ടികളും; മുംബൈയെ തകർത്ത് ചെന്നൈയ്ക്ക് തകർപ്പൻ വിജയം

ചെന്നൈ: ആദ്യം ബൗളിംങ് നിര എറിഞ്ഞു തകർത്തു. പിന്നീട്, ബാറ്റർമാർ അടിച്ചു തകർത്തു. മുംബൈയെ തവിടു പൊടിയാക്കി ചെന്നൈയ്ക്ക് ഉജ്വല വിജയം. ആറു വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സ്വന്തം മൈതാനമായ ചെപ്പോക്കിൽ നേടിയത്.
സ്‌കോർ
മുംബൈ – 139 /8
ചെന്നൈ – 140/4

Advertisements

ടോസ് നഷ്ടമായി ബാറ്റിംങ് തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ തന്നെ മുംബൈയുടെ തകർച്ചയും തുടങ്ങിയിരുന്നു. ഓപ്പണർമാരായ ഗ്രീനും (6), കിഷനും (7) സ്‌കോർ ബോർഡിൽ 13 റണ്ണെത്തിയപ്പോഴേയ്ക്കും മടങ്ങി. ഒരു റൺ കൂടി ചേർത്തപ്പോൾ രോഹിത്തും മടങ്ങി. പിന്നാലെ സൂര്യയും (26), വധേരയും (64) ചേർന്നു മികച്ച ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും 69 ൽ സൂര്യ മടങ്ങിയതിനു പിന്നാലെ സ്റ്റബ്‌സു(20)മായി ചേർന്ന് വധേര സ്‌കോർ നൂറ് കടത്തി. എന്നാൽ, ഇരുവരും മടങ്ങിയതിനു പിന്നാലെ ടിം ഡേവിഡ് (2), അർഷദ് ഖാൻ (1), എന്നിവർ മടങ്ങിയതോടെ ടീം സ്‌കോർ 139 ൽ അവസാനിച്ചു. ചെന്നൈയ്ക്ക് വേണ്ടി പതിരന മൂന്നും, ദീപക് ചഹറും, ദേശ്പാണ്ഡയും രണ്ടു വിക്കറ്റ് വീതവും വീഴത്തി. ജഡേജയ്ക്കാണ് ഒരു വിക്കറ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിനായി ഇറങ്ങിയ ചെന്നൈയ്ക്കു മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. സ്‌കോർ 46 ൽ എത്തിയ ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 30 റണ്ണെടുത്ത ഗെയ്ദ് വാഗാണ് പുറത്തായത്. 81 ൽ രഹാനെയും (21), 105 ൽ അമ്പാട്ടി റായിഡുവും (12) 130 ൽ കോൺവേയും (44) പുറത്തായെങ്കിലും പേടിക്കാനൊന്നും ചെന്നൈയ്ക്കുണ്ടായിരുന്നില്ല. പുറത്താകാതെ നിന്ന ശിവം ദുബൈയും (26), ധോണിയും (2) ചേർന്നു ടീമിനെ വിജയത്തിൽ എത്തിച്ചു.

Hot Topics

Related Articles