കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തെറ്റ് മരിച്ച സംഭവം :ശരീരത്തിൽ ആറോളം കുത്തുകൾ ;അധ്യാപകനായ പ്രതി മയക്കുമരുന്നിന് അടിമ

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട് മരണമടഞ്ഞ വനിത ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ.ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്.അധ്യാപകനായ പ്രതി മയക്കുമരുന്നിനു അടിമയാണെന്നു സംശയിക്കുന്നു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാവിന്റെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദന മരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Advertisements

പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ പൊലീസിനും ബന്ധുക്കള്‍ക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ്(42) എന്ന യുവാവാണ് ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടില്‍ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇ‌യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസുകാര്‍ക്കും കൈക്കും ശരീരത്തിലും കുത്തേറ്റു. പ്രതി സന്ദീപ് അധ്യാപകനാണെന്നും നാട്ടുകാര്‍ പറയുന്നു.

നിലത്തുവീണ ഡോക്ടറെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.
പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം.പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.

നിലത്തുവീണ ഡോക്ടറെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.പുറകിലും നെഞ്ചിലും നിരവധിത്തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. വീട്ടില്‍ അക്രമം കാണിച്ച യുവാവിനെ കൈവിലങ്ങുപോലും ധരിപ്പിക്കാതെ തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.വനിതാ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു.

Hot Topics

Related Articles