ക്ലീൻ ഗ്രീൻ ക്ലൈമറ്റ് റെസിലിയന്റ് കോട്ടയം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ക്യാമ്പെയിന് തുടക്കമാകുന്നു

കോട്ടയം : ക്ലീൻ ഗ്രീൻ ക്ലൈമറ്റ് റെസിലിയന്റ് കോട്ടയം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ക്യാമ്പെയിന് തുടക്കമാകുന്നു. മെയ് പത്ത് ബുധനാഴ്ച കോട്ടയം വൈ എം സി എ ഹാളിന് സമീപം ജോയിസ് റസിഡൻസിയിൽ ഉച്ചയ്ക്ക് ശേഷം 2.30 നാണ് പരിപാടികൾ നടക്കുക. കോട്ടയം ജില്ല യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി മാലിന്യ സംസ്കരണ സെമിനാർ നടത്തും. വൈകിട്ട് നാലിന് വിവിധ പദ്ധതികൾ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ. പ്രതീഷ് അധ്യക്ഷത വഹിക്കും. കോട്ടയം യുണിറ്റ് തൊഴിലാളികൾക്ക് ആയിരം ഹെൽത്ത് കാർഡ് നൽകിയതിന്റെ പ്രഖ്യാപനവും നടക്കും. സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് സി.ബിജു ലാൽ ജില്ലാ കളക്ടർക്കുള്ള ആദരവും മുഖ്യ പ്രഭാഷണവും നടത്തും. കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എം ആർ സാനു ഹെൽത്ത് കാർഡ് വിതരണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ വിശദീകരണം നടത്തും.

Advertisements

Hot Topics

Related Articles