കടുത്തുരുത്തി: ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കും ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തില്‍ തന്നെ ഡോക്ടര്‍മാര്‍ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ അതിന് കഴിഞ്ഞില്ല. ഡോ. വന്ദനയുടെ മുട്ടുചിറ നമ്പിച്ചിറക്കാലായിലെ വസതിയില്‍ എത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ എത്തിയ അദ്ദേഹം അരമണിക്കൂര്‍ വീട്ടിൽ ചെലവഴിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. ആക്രമം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും. വീണാ ജോർജ് കഴിഞ്ഞ ദിവസം വന്ദനയുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞത് ഗ്ലിസറിന്‍ പുരട്ടിയിട്ടാണെന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശം പ്രതിപക്ഷത്തിന്റെ ഗവണ്‍മെന്റ് വിരുദ്ധ പ്രചാരവേലയുടെ ഭാഗമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകമകള്‍ നഷ്ടപ്പെ്ടടതോടെ ഞങ്ങള്‍ക്ക് അന്വേഷിക്കാനും ചോദിക്കാനും ആരുമില്ലെന്നാണ് വന്ദനയുടെ അച്ഛനും അമ്മയും ഇപ്പോള്‍ പറഞ്ഞത്. ഇനി ആരെങ്കിലും എത്തണമെങ്കില്‍ ഞങ്ങള്‍ മരിക്കണം. അവര്‍ പറഞ്ഞതിലെ വേദനയുടെ ആഴം എത്രത്തോളം ആണെന്ന് അവരുടെ വാക്കുകളിലൂടെ മനസ്സിലാകുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.