മാതൃദിനത്തിൽ അമ്മമാർക്കായി വെൽനെസ്സ് പാക്കേജുകളിൽ 50% ഇളവുകൾ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

കോഴിക്കോട്, മെയ് 16, 2023: കോഴിക്കോട് ആസ്റ്റർ മിംസിൽ ലോക മാതൃദിനത്തോടനുബന്ധിച്ച് 2023 മെയ് 14 മുതൽ ജൂൺ 14 വരെ സ്ത്രീകൾക്കായി വെൽനെസ്സ് പാക്കേജുകൾ പ്രഖ്യാപിച്ചു. അമ്മമാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്ന പരിശോധനകളും വിവിധ ടെസ്റ്റുകളും ഉൾപ്പെടെ 7 പാക്കേജുകളിലായാണ് 50% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മാമ്മോഗ്രഫിയ്ക്കും 50 ശതമാനം കിഴിവും ലഭ്യമാണ്.

Advertisements

“ആരോഗ്യപ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ കൂടുതൽ ഫലപ്രദമായ രീതിയിൽ അതിനെ കൈകാര്യം ചെയ്യാൻ സാധിക്കും. വ്യത്യസ്ത പ്രായക്കാർക്കും അവരുടെ വിവിധ ആരോഗ്യ ആവശ്യങ്ങൾക്കും അനുയോജ്യമായ പാക്കേജുകളാണ് ആസ്റ്റർ മിംസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ ഓരോ അമ്മമാർക്കും ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആസ്റ്റർ മിംസ് പ്രതിജ്ഞാബദ്ധരാണെന്ന് ” കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പൊന്മാടത്ത് പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിന് സമഗ്രമായ പരിശോധനകളും ടെസ്റ്റുകളും വാഗ്ദാനം ചെയ്യുന്നതിൽ ആസ്റ്റർ മിംസ് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആസ്റ്റർ സിൽവർ പ്ലസ്, ആസ്റ്റർ ഗോൾഡ് പ്ലസ്, ആസ്റ്റർ സിൽവർ, ആസ്റ്റർ ഗോൾഡ്, ആസ്റ്റർ ബേസിക്, ആസ്റ്റർ ഹാർട്ട് ചെക്കപ്പ്, മാമ്മോഗ്രഫി എന്നിങ്ങനെ ഏഴ് പാക്കേജുകളിൽ നിന്ന് ഡോക്ടറുടെ പരിശോധന കൂടാതെ തന്നെ അവരവർക്ക് അനുയോജ്യമായ പാക്കേജ് സ്വയം തിരഞ്ഞെടുക്കാം. മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 91-9539425653 എന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles