ഗാർഡെടുത്ത് ഇന്നിങ്സിന്റെ ആദ്യപന്തിൽ ട്രിക്കിയെന്നു തോന്നിപ്പിക്കുന്ന ലക്ഷ്യം ചേസ് ചെയ്തു തുടങ്ങുമ്പോൾ ഭുവനേശ്വർ കുമാറെന്ന സീസൺഡ് ക്യാമ്പയിനറുടെ പരിചയസമ്പന്നതയേയും,ന്യൂ ബോൾ സ്വിങ്ങിനെയും പരിഹസിച്ചുകൊണ്ട് കവറിനും പോയന്റിനും ഇടയിലൂടെ ലഭ്യമായ ഏറ്റവും മിനിമം ഗ്യാപിനെ കണ്ടെത്തുന്ന ഒരു സിൽക്കി സ്ക്വയർ ഡ്രൈവുണ്ട്..
തന്റെ സ്ഥിരം ദൗർബല്യമായ ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നിനെ എതിർ ക്യാപ്റ്റൻ പവർ പ്ലേയിൽ തന്നെ പരീക്ഷിക്കുമ്പോൾ സ്റ്റമ്പ്സിനെ അൺകവർ ചെയ്തുകൊണ്ട് നടത്തുന്ന ഒരു ഒഡേഷ്യസ് സ്ട്രെയിറ്റ് ഡ്രൈവുണ്ട്..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാഫ് നട്ടുവളർത്തിയ,കാർത്തിക് ത്യാഗിയുടെ ആകുലതകളെ കവറിനും മിഡ് ഓഫിനും ഇടയിലൂടെ ബൈസെക്ട് ചെയ്യുന്ന വിന്റേജ് കവർ ഡ്രൈവുണ്ട്..
കൃത്യമായി പൊസിഷൻ ചെയ്യപ്പെട്ടിട്ടുള്ള ഡീപ് ബാക്ക് വേഡ് സ്ക്വയർ ലെഗ്ഗ് ഫീൽഡറെ വെറുമൊരു കാഴ്ച്ചക്കാരനാക്കിക്കൊണ്ട് നിതീഷ് റെഡ്ഡിയുടെ ഒരു ഡിസീവിംഗ് സ്ലോവർ ഡെലിവറിക്കു മുകളിലൂടെ തന്റെ അങ്ങേയറ്റം ഫ്ലെക്സിബിളായ കൈത്തണ്ടയെ റോൾ ഓവർ ചെയ്ത് ഫൈൻ ലെഗ്ഗിലൂടെ നടത്തുന്ന ഒരു ടക്ക് ഇന്നുണ്ട്..
പവർ പ്ലേ അവസാനിക്കുമ്പോഴും ഇന്നിങ്സിന്റെ ടെമ്പോയ്ക്ക് ഒരു ന്യൂനതയും സംഭവിക്കരുതെന്നുറപ്പിച്ച് നിതീഷിൻറെ ബൗൺസറിനെ ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ അപമാനിക്കുന്ന ഒരു ക്ലാസിക്കൽ പുൾ ഷോട്ടുണ്ട്..
ടൈമിംഗിന്റെ ഉദാത്തമായ ക്ലാസിക്കൽ എക്സിബിഷനിടയിലും ഗ്യാലറിയുടെ ഉന്മാദത്തിനായി നടത്തുന്ന സെക്സിയസ്റ്റ് സ്ലോഗ് സ്വീപ്പുണ്ട്..
കൈവിട്ട കളി തിരിച്ചു പിടിക്കാനായുള്ള അവസാനശ്രമമായി ഭുവിയെ വീണ്ടുമവതരിപ്പിക്കുമ്പോൾ ഏതു ബാറ്ററും കൊതിക്കുന്ന ടൈമിംഗോടെ ഫോർത്ത് സ്റ്റമ്പ് ലൈനിൽ നിന്ന് പിക്ക് ചെയ്ത് എക്സ്ട്രാ കവറിനു മുകളിലൂടെ എക്സിക്യൂട്ട് ചെയ്യുന്ന ഒരു പഞ്ചും,തൊട്ടടുത്ത പന്തിൽ എക്സ്ട്രാ കവറിനു മുകളിലൂടെ നടത്തുന്ന ലോകം നിശ്ചലമാകുന്ന ആ ക്ലാസിക്കൽ കവർ ഡ്രൈവും ഫാഫിനെപ്പോലും ആശ്ചര്യപ്പെടുത്തുന്ന സ്ട്രെയ്റ്റ് ഡ്രൈവും ഉൾപ്പെടെ നടത്തുന്ന ഒരു മാച്ച് കില്ലുണ്ട്..
ഫലങ്ങൾ തെളിഞ്ഞ മത്സരത്തിൽ തന്റെ ഛായയെ നിത്യമായി കൊത്തിയിടാനെന്നോണം നടരാജന്റെ ഒരു ഓഫ് കട്ടറിനെ മിഡ് വിക്കറ്റിനു മുകളിലൂടെ ഗ്യാലറിയിലേക്ക് പറഞ്ഞയയ്ക്കുന്ന സെലിബ്രേഷണൽ സ്റ്റഫുണ്ട്..
ഒടുവിൽ ഐ.പി.എല്ലിലെ തന്റെ ആറാം ശതകത്തിലേക്ക് ആലേഖനം ചെയ്യുന്ന,സർവ്വതിനെയും നിശ്ചലമാക്കുന്ന ഒരു ലോഫ്റ്റഡ് ഡ്രൈവുണ്ട്..
ശേഷം ഹെൽമറ്റഴിച്ച്,കൈകളുയർത്തി,പിച്ചിലേക്ക് മുട്ടുകുത്തിയിരിക്കുന്ന ഒരു മനുഷ്യനുണ്ട്.എതിരാളികളും,സ്വന്തം ടീം മേറ്റ്സും,കാണികളും സകലരും മുഗ്ദ്ധരായിരുന്നു പോകുന്ന,ഈ ഗെയിം ഓഫർ ചെയ്യുന്ന എല്ലാ സൗന്ദര്യസങ്കല്പങ്ങളെയും സ്പർശിച്ച സ്വപ്നസമാനമായ ഒരിന്നിങ്സ്-ഒരിന്നിങ്സ് കൂടി-അയാൾ അനശ്വരതയിലേക്ക് തുന്നിച്ചേർത്തിരിക്കുന്നു.ഈയൊരു കിരീടത്തിനെ അയാളാഗ്രഹിക്കുന്നതിനേക്കാൾ,അയാൾക്കായി നമ്മളാഗ്രഹിക്കുന്നതിനേക്കാൾ അയാളെ അതാഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു.ലിയോയുടെ 2022 നെപ്പോലെ നിയതി വിരാടിന്റെ 2023നോട് കരുണ കാണിക്കട്ടെ..
ടേക്ക് എ ബോ വിരാട് കോലി;നിങ്ങളുടെ അടങ്ങാത്ത രണവീര്യത്തിനും,പൊരുതിക്കയറുന്ന നിശ്ചയദാർഢ്യത്തിനും ക്രിക്കറ്റിൽ മറ്റൊരു പേരില്ല.യൂ ആർ ജസ്റ്റ് ഫിനോമിനലി ഫിനോമിനൽ ❤️