കടുത്തുരുത്തി : കൊട്ടാരക്കരയിൽ അതി ദാരുണമായി കൊലചെയ്യപെട്ട യുവ ഡോക്ടർ വന്ദനാ ദാസിന്റെ വീട്ടിൽ എത്തി കെ പി സി സി അദ്ധ്വഷൻ കെ സുധാകരൻ മാതാപിതാക്കളെ സന്ദർശിച്ചു. ഡോ വന്ദനയുടെ മാതാപിതാക്കളുടെ വേദനയിൽ ഒരുപാട് ആശങ്കകൾ ഉണ്ട് അവരുടെ മനസ് ഇന്നും സംശയത്തിന്റെ നിഴലിൽ ആണ് . വളരെ നീണ്ട സമയം പ്രതി ആശുപത്രിയിൽ വച്ച് വന്ദനയെ അക്രമിക്കുകയും 16 തവണ കുത്തുകയും ചെയ്തു ഇത്രയും സമയത്തിനകം ഒരു കസേര പോലും എടുത്ത് അക്രമിയെ കീഴ്പെടുത്തുവാൻ ആരും എത്താതിരുന്നത് സംശയം വർദ്ധിപ്പിക്കുന്നു.
പോലീസിന്റെയും ആശുപത്രി സുരക്ഷാ ജീവനക്കാരും ഉണ്ടായിരുന്നീട്ടു പോലും 16 കുത്ത് ഏൽക്കേണ്ടി വന്നത് ഒരാളും ഇടപെടാൻ സാധിച്ചില്ലാ എന്നത് സംശയം ഉളവാക്കുന്നത് തന്നെയാണ്. ഇത് ഒരു ഭരണകൂടത്തിന്റെ പരാജയം ആണ് എന്നും സുധാകരൻ പറഞ്ഞു. സർക്കാർ ഇപ്പോൾ നടത്തുന്ന അന്വേഷണം മറ്റ് അന്വോഷണങ്ങൾ പോലെ ആകരുത് ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണമെന്നും ഇതിനായി ഒരു ജുഡീഷ്യൽ എൻക്വയറി യോ സിബിഐ അന്വാഷണമോ നടത്തിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ സുധാകരൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വന്ദനയുടെ കുടുംബത്തിന്റെ ആശങ്ക പരിഹരിക്കണം ഇതുവരെ കേരളത്തിൽ നടക്കാത്ത തരത്തിൽ ഉള്ള ഭീകരമായ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥർക്കാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലജ്ജാകരമാണന്നും ഇത് സർക്കാർ പുനപരിശോധിക്കണമെന്നും കെ സുധാകരൻ പറഞ്ഞു. കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് . തീരുവഞ്ചൂർ രാധാകൃഷ്ണൻ. യു ഡി എഫ് ജില്ലാ ചെയർമാൻ വിൽസൻ . കെ പി സി സി ജനറൽ സെക്രട്ടറി മാരായ ജോസി സെബാസ്റ്റ്യൻ പി എസ് സലിം . ടോമി കല്ലാനി . ബേബി തൊണ്ടാംകുഴി. അഡ്വ.ജോർജ് പയസ് എന്നിവരും കെ സുധാകരനൊപ്പം ഡോ വന്ദനയുടെ വീട്ടിൽ എത്തി