മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു മോഹൻലാൽ ഫാൻസ്; സംവിധായകൻ റിയാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

കോട്ടയം: മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു മോഹൻലാൽ ഫാൻസ് അസോസിയേഷൻ. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലാണ് മോഹൻലാൽ ഫാൻസിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തത്. ഇവിടെ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണം വിതരണം ചെയ്തത്. അമീറാ, ചോലവിസ്‌കി സിനിമകളുടെ സംവിധായകൻ റിയാസ് മുഹമ്മദ് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ഇതൂകൂടാതെ പാവപ്പെട്ട അൻപതോളം കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. ജിജേഷ്, പി.എസ് അൻസാരി, ഹേമൽ പ്രസാദ്, ഫെബി, ബിന്റോച്ചൻ, ഗിരീഷ്, സോനു, ഉണ്ണികുട്ടൻ എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles