കോട്ടയം കഞ്ഞിക്കുഴിയിലെ കടയ്ക്കുള്ളിൽ പത്തിവിടർത്തി കുഞ്ഞ് മൂർഖൻ ; കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തി മൂർഖൻ കുഞ്ഞിനെ ‘ കസ്റ്റഡിയിൽ’ എടുത്തു 

കോട്ടയം: കഞ്ഞുക്കുഴിയിലെ കടയ്ക്കുള്ളിൽ പത്തിവിടർത്തിയ കുഞ്ഞു മൂർഖനെ പൊലീസ് കസ്റ്റഡിൽ എടുത്തു..! കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ ഡിജിറ്റൽ ഷോപ്പിലാണ് മൂർഖൻ കുഞ്ഞ് കയറിയത്. ഇന്നു രാവിലെയായിരുന്നു സംഭവം. ഷോപ്പിൽ എത്തിയ ജീവനക്കാർ റാക്കുകൾ വൃത്തിയാക്കുമ്പോൾ ആണ് പാമ്പിന്റെ കുഞ്ഞിനെ കണ്ടത്. ഇവർ സഹായത്തിനായി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിളിച്ചു.  

Advertisements

അവിടെ നിന്നും മൂന്നാം നമ്പർ കൺട്രോൾ റും വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിവരംഅറിയിച്ചു. ഈ സമയം  നാഗമ്പടത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോട്ടയം പോലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസറും വനം വകുപ്പിന്റെ അംഗീകൃത സ്നേക്ക് റെസ്ക്യൂവറുമായ മുഹമ്മദ് ഷെബിന് വിവരം കൈമാറി. ഉടൻതന്നെ കൺട്രോൾ റൂം വാഹനത്തിൽ സ്ഥലത്ത് എത്തിയ പോലീസ് സംഘം ശാസ്ത്രീയമായ രീതിയിൽ തന്നെ ഹുക്കും ബാഗും ഉപയോഗിച്ച് മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പോലീസിലെ ലൈസൻസ് ഉള്ള ഏക റെസ്ക്യൂവർ ആണ് സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ഷെബിൻ. ഡ്രൈവർ സി പി ഓ ഷൈനും സംഘത്തിൽ സഹായത്തിനായി ഉണ്ടായിരുന്നു. മൂർഖൻ, അണലി എന്നീ പാമ്പുകളുടെ പ്രജനനകാലം ആയതിനാൽ പാമ്പിൻ കുഞ്ഞുങ്ങളെ ധാരാളമായി കണ്ടു കിട്ടാറുണ്ടെന്ന് ഷെബിൻ പറഞ്ഞു.

ഇഴജന്തുക്കളെ കണ്ടാൽ അവയെ ഉപദ്രവിക്കാതെ ഉടൻതന്നെ ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുക. SARPA മൊബൈൽ ആപ്ലിക്കേഷൻ വഴിയും വിവരങ്ങൾ ഫോറസ്റ്റ് ഓഫീസിൽ അറിയിക്കാവുന്നതാണ്. 

കോട്ടയം ഫോറസ്റ്റ് ഓഫീസ് നമ്പർ : 98470 21726

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.