കലുശിത കാലത്തെ സ്നേഹം കൊണ്ട് അതിജയിക്കുക – ഗീവർഗീസ് മാർ കൂറിലോസ്

കലുശിത കാലത്തെ സ്നേഹം കൊണ്ട് അതിജയിക്കാനാവണമെന്ന് ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി.
അസഹിഷ്ണുതയുടെ വെറുപ്പിൽ സാമൂഹിക ബന്ധങ്ങളുടെ ഊഷ്മളത ഇല്ലാതായി തീരുകയാണ്.
ഈ വരണ്ട കാലത്ത് പരസ്പരം അറിഞ്ഞും അനുഭവിച്ചും പോന്നിരുന്ന സാമൂഹിക ഇടങ്ങളെ തിരുച്ച് പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisements

സെൻ്റർ ഫോർ എജ്യുക്കേഷൻ & സോഷ്യൽ സർവ്വീസ് (സെസ്സ്) ആറാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ചരൽകുന്നിൽ സംഘടിപ്പിച്ച ‘ഹാഷ്ടാഗ്’ ദ്വിദിന
സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സെസ്സ് ജന: കൺവീനർ പുള്ളാട്ട് ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഐ യു എം എൽ സംസ്ഥാന ജന:സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു.
കെ ഇ അബ്ദുറഹ്മാൻ, തെക്കേത്ത് അബ്ദുൽ കരീം ,സമദ് മേപ്രത്ത്, സലീം കുരുവമ്പലം, കെ എം രാജ,അസീസ് കുട്ടി ചുങ്കപ്പാറ,കെ എം സലീം,എം എച് ഷാജി,അടൂർ നൗഷാദ്,അനിയൻ തിരുവല്ല എന്നിവർ ആശംസകളർപ്പിച്ചു.
സംഘാടക സമിതി ജന: കൺവീനർ അഡ്വ: അൻസലാഹ് മുഹമ്മദ് സ്വാഗതവും സെസ്സ് കൊല്ലം ജില്ലാ കോഡിനേറ്റർ നസീർ കരമേൽ നന്ദിയും പറഞ്ഞു.
ആറ് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറ്റി അൻപതോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ സംഘടനയുടെ കീഴിൽ നടക്കുന്ന വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന് സമ്മേളനം പദ്ധതികൾ തയ്യാറാക്കും. പുതിയ വിദ്യാഭ്യാസ പ്രൊജക്ടുകളുടെ പ്രഖ്യാപനവും നടക്കും.

Hot Topics

Related Articles