പാലായിലെ കൊച്ചു കളക്ടർ..! മികച്ച പഠനം പിൻതുണയുമായി സഹോദരനും ബന്ധുക്കളും; കോച്ചിംങില്ലാതെ വിജയം നേടിയ ഗഹനയെ കണ്ടു പഠിക്കാം ; സിവിൽ സർവീസ് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാം ഗഹനയുടെ ജീവിതം  

പാലാ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച ജയം നേടുമെന്ന് കരുതിയിരുന്നില്ലെന്ന് ആറാം റാങ്ക് നേടിയ  ഗഹാനാ നവ്യ ജെയിംസ്. സെല്‍ഫ് സ്റ്റഡിയിലൂടെയാണ് പഠിച്ചത്. കോച്ചിങ് ക്ലാസുകള്‍ തേടിയിരുന്നില്ലെന്നും ഗഹാനാ മാധ്യമങ്ങളോട് പറഞ്ഞു.  പാലാ പുലിയന്നൂർ ചിറയ്ക്കൽ ജെയിംസിന്റെയും കാലടി സർവ്വകലാശാല ഹിന്ദി വിഭാഗം മുൻ മേധാവി ദീപാ ജോർജിന്റെ മകളും മാണ് ഗഹാനാ രണ്ടാമത്തെ ശ്രമത്തിലാണ് മികച്ച നേട്ടം കൈവരിച്ചത്.

Advertisements

ചെറുപ്പം മുതല്‍ തന്നെ പത്രം വായിക്കും. പത്രം വായിക്കാന്‍ ഇഷ്ടമായിരുന്നു. ഇന്റര്‍നെറ്റും ഉപയോഗിക്കും. കോച്ചിങ് തേടിയിട്ടില്ല. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. സെല്‍ഫ് സ്റ്റഡിയായിരുന്നു. കുടുംബത്തിന്റെ പിന്തുണ നല്ലപോലെ ലഭിച്ചിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന അനിയന്‍ നല്ല പിന്തുണ നല്‍കിയതായും അവര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലായിലാണ് പഠിച്ചത്. പാലായിലെ അല്‍ഫോണ്‍സ് കോളജില്‍ നിന്നാണ് ബിരുദമെടുത്തത്. പാലായിലെ തന്നെ സെന്റ് തോമസ് കോളജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും യൂണിവേഴ്‌സിറ്റി റാങ്ക് ഉണ്ടായിരുന്നു. നിലവില്‍ എംജി സര്‍വകലാശാല ക്യാമ്പസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി ചെയ്യുന്നുവെന്നും ഗഹാനാ പറയുന്നു.അമ്മയുടെ സഹോദരന്‍ ഫോറിന്‍ സര്‍വീസിലാണ്. ജപ്പാനില്‍ അദ്ദേഹം ഇന്ത്യന്‍ അംബാസഡര്‍ ആണ്. അങ്കിള്‍ തനിക്ക് നല്ല പിന്തുണ നല്‍കിയതായും ഗഹാനാ പറയുന്നു. പഠിക്കാന്‍ ഫിക്‌സഡ് ടൈംടേബിള്‍ ഉണ്ടായിരുന്നില്ല. പത്രം വായിക്കും. ലോകത്ത് നടക്കുന്നതിന് കുറിച്ച് ഒരു അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. അങ്കിളിന്റെ സ്വാധീനമാണ് ലോകകാര്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ പ്രചോദനമായതെന്നും ഗഹാനാ പറഞ്ഞു.

Hot Topics

Related Articles