ഭർത്താവിനെ തെറ്റിധരിപ്പിച്ച് രണ്ട് ദിവസം മുൻപ് നാട്ടിലെത്തി : പ്ലാനിട്ടത് കാമുകനായ പൊലീസുകാരനുമായി കറങ്ങാൻ : കോട്ടയത്തെ ഭാര്യാ മാതാവിന്റെ വീട്ടിൽ താമസിച്ചിരുന്ന ഭർത്താവിനെ പറ്റിച്ച യുവതി കൊച്ചി എയർ പോർട്ടിൽ മക്കളെ ഉപേക്ഷിച്ച് രക്ഷപെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി : എയര്‍പോര്‍ട്ടിലെത്തിയ യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ പോലീസുകാരനായ കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അഷി ആന്റണി കുരിശ്ശിങ്കല്‍ എന്ന പോലീസുകാരനൊപ്പമാണ് ഗള്‍ഫില്‍ നിന്നെത്തിയ യുവതി എയര്‍ പോര്‍ട്ടില്‍ നിന്ന് പോകുന്നത്.

Advertisements

8 വര്‍ഷം മുമ്ബ് വിവാഹം ചെയ്ത ദമ്ബതികളുടെ ഏക മകളെ വേണ്ടെന്ന് വച്ചാണ് യുവതി കാമുകനൊപ്പം പോയത്. ദൃശ്യങ്ങള്‍ ഭര്‍ത്താവ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്‌ വിടുകയായിരുന്നു. വിവാഹ ശേഷം ജെറിൻ ഭാര്യ ബിൻസി ജോസഫുമൊത്ത് ബിൻസി ജോസഫിന്റെ മാതാവിന്റെ കോട്ടയത്തുളള വീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ തന്നെ വിവാഹ ശേഷം താമസിക്കണമെന്ന്, വിവാഹത്തിന് മുമ്ബേ പറഞ്ഞറപ്പിച്ച പ്രകാരമായിരുന്നു ഇത്. ദുബായില്‍ ജെബല്‍ അലിയില്‍ ജോലി ചെയ്തിരുന്ന ജെറിൻ, ഒരുമിച്ച്‌ താമസിക്കണമെന്ന ഭാര്യ ബിൻസിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ നാട്ടിലേക്ക് വന്നത്.

തുടര്‍ന്ന് നാട്ടില്‍ ഊബര്‍ ഓടിക്കുന്ന ജോലി ചെയ്ത് ജെറിൻ കുടുംബത്തെ നോക്കുകയായിരുന്നു. ഭാര്യ ബിൻസി എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്നു.

പിന്നീട് ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാൻ വേണ്ട സാമ്പത്തികം സ്വരൂപിക്കുന്നതിനായി ഇരുവരും ചേര്‍ന്ന് എടുത്ത തീരുമാനത്തിന്മേല്‍ ബിൻസി വിദേശത്ത് ജോലിയ്ക്ക് പോയി. മൂന്ന് വര്‍ഷം മുമ്ബായിരുന്നു ബിൻസി സൗദി അറേബിയയിലേക്ക് പോയത്.

ഈ സമയം ജെറിൻ മകളെ പരിചരിക്കാമെന്നുള്ള ഉറപ്പും നല്‍കിയിരുന്നു. വര്‍ഷത്തിലൊരിക്കല്‍ അവധിക്ക് ബിൻസി നാട്ടില്‍ എത്തും. കഴിഞ്ഞ അവധി കഴിഞ്ഞ് പോയതിന് ശേഷം ബിൻസി ജെറിനില്‍ നിന്നും അകലുന്നതായി തോന്നിയതായി ഭര്‍ത്താവ് പറഞ്ഞു.

ബിൻസിക്ക് വിവാഹമോചനം നല്‍കണമെന്നും കുട്ടിയെ വിട്ടുകൊടുക്കണമെന്നും പറഞ്ഞ് ജെറിനെ മെസഞ്ചറിലൂടെ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നതും പതിവായിരുന്നു.ബിൻസിയുടെ മാതാവും ജെറിനെയും മകളെയും ഉപദ്രവിച്ച്‌ വീട്ടില്‍ നിന്നിറക്കി വിടുന്നതിന് ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. മകളെ ഉപദ്രവിച്ചതിനെതിരെ ജെറിൻ ചൈല്‍ഡ് ലൈനില്‍ പരാതികളും ജെറിനെ ഉപദ്രവിച്ചതിന് പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയിട്ടുണ്ട്.

ബിൻസിയുടെ അകല്‍ച്ചയില്‍ സംശയം തോന്നിയ ജെറിൻ നടത്തിയ അന്വേഷണത്തില്‍ പോലീസ് കാരനുമായുള്ള അടുപ്പം ഭര്‍ത്താവ് കണ്ടെത്തുകയായിരുന്നു. അഷി ആന്റണി കുരിശിങ്കലുമായുള്ള അടുപ്പത്തെ കുറിച്ച്‌ ഫേസ് ബുക്ക് മുഖേന ചോദ്യം ചെയ്തതോടെ പോലീസ് ഉദ്യോഗസ്ഥൻ അക്കൗണ്ട് ബ്ലോക്ക് ചെയ്തു.

കഴിഞ്ഞയാഴ്ച്ച ബിൻസി ജെറിനെ വിളിച്ച്‌ ജെറിന്റെ സാധനങ്ങള്‍ എടുത്തു കൊണ്ട് പോകാൻ ആവശ്യപ്പെടുകയും അതനുസരിച്ച്‌ ജെറിൻ എത്തിയ സമയം ബിൻസി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ ജെറിനെതിരെ വീട് തകര്‍ത്തുവെന്ന് പരാതി നല്‍കുകയും ചെയ്തു.

കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലീസ് വിട്ടയച്ച ഭര്‍ത്താവ് സാധനങ്ങള്‍ എടുക്കാൻ വീണ്ടും വന്ന സമയം ബിൻസിയും മാതാവും പോലീസ് കാമുകനും വീഡിയോ കോണ്‍ഫറൻസിലൂടെ ഗൂഡാലോചന നടത്തുന്നത് ബിൻസിയുടെ മാതാവിന്റെ സ്പീക്കര്‍ ഫോണിലെ ശബ്ദങ്ങളില്‍ നിന്നും ജെറിൻ മനസ്സിലാക്കി.

ബിൻസിയുടെ മാതാവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ജെറിൻ ഒരു മാസം മുൻപ് മകളുമായി ബിൻസിയുടെ മാതാവിന്റെ വീട്ടില്‍ നിന്നും ജെറിന്റെ വീട്ടിലേക്ക് താമസം മാറ്റുകയാണുണ്ടായത്. 2 ദിവസം മുൻപ് ബിൻസി ജോസഫ് ജെറിന് ഫെയ്സ്ബുക്ക് മെസഞ്ചറില്‍ വീണ്ടും ഭീഷണി സന്ദേശമയച്ചു.

ഇരുപത്തി ആറാം തിയതി ബിൻസി നാട്ടില്‍ വരുന്നുണ്ടെന്നും മകളെ വിട്ട് കൊടുത്ത് വിവാഹ മോചനം നല്‍കണമെന്നും അല്ലാത്തപക്ഷം കേസ് കൊടുത്ത് ജയിലിലിടുമെന്നായിരുന്നു ഭീഷണി സന്ദേശം. പോലിസ് കാരനായ അഷി ആന്റണിയുടെ അധികാരവും നിര്‍ദ്ദേശങ്ങളുമനുസരിച്ചാണ് ബിൻസി ഭീഷണി സന്ദേശമയച്ചതെന്ന് ജെറിൻ സംശയിക്കുന്നു.

ഭീഷണിക്കെതിരെ ജെറിൻ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മെയ് മാസം ഇരുപത്തിയാറാം തിയതി വരുമെന്ന് ജെറിനെ തെറ്റിദ്ധരിപ്പിച്ച്‌ 2 ദിവസം മുമ്ബേ ബിൻസി നാട്ടില്‍ വരുന്ന വിവരം ബിൻസിയുടെ സുഹൃത്തുക്കള്‍ തന്നെ ജെറിനെ അറിയിച്ചതിന്റെ വെളിച്ചത്തിലാണ് ഇന്ന് റെജിൻ മകളെയും കൊണ്ട് എയര്‍പ്പോര്‍ട്ടില്‍ കാത്തുനിന്നത്.

ബിൻസി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത് ഭര്‍ത്താവ് ജെറിൻ എക്സാം എഴുതുവാൻ പോയത് കാരണം ബിൻസിയുടെ പിതാവിന്റെ അനുജന്റെ മകനാണ് എയര്‍പ്പോര്‍ട്ടില്‍ കൂട്ടികൊണ്ടുപോകാൻ വരുന്നതെന്നായിരുന്നു. ഭാര്യയേ കൂട്ടാൻ എത്തിയ ഭര്‍ത്താവ് കാണുന്നത് യുവതി വിമാനത്താവളത്തിന് പുറത്ത് വന്നപ്പോള്‍ മറ്റൊരു യുവാവ് കയ്യില്‍ കൈപിടിക്കുകയും ഇരുവരും ചേര്‍ന്ന് കാറിലേക്ക് കയറുകയും ചെയ്യുന്നതായിരുന്നു. യുവതിക്കും, പോലീസുകാരനും എതിരെ പ്രതിഷേധം ഉയരുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.