ആലപ്പുഴയിൽ സംഘർഷ സാധ്യത: എസ് എൻ ഡി പി  യൂണിയൻ, ശ്രീനാരായണ സഹോദര ധർമവേദി എന്നിവരുടെ ജാഥകളും പ്രകടനവും റോഡ് ഉപരോധവും നിരോധിച്ചു

ആലപ്പുഴ: പൊതു സമാധാനവും പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ജില്ലയിൽ മെയ് 27 ന്   എസ്എൻഡിപി യൂനിയൻ, ശ്രീനാരായണ സഹോദര ധർമവേദി എന്നിവർ നടത്താൻ നിശ്ചയിച്ചിരുന്ന ജാഥകളും പ്രകടനവും റോഡ് ഉപരോധങ്ങളും മുദ്രാവാക്യം വിളികളും നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ ഹരിത വി കുമാർ ഉത്തരവായി.  

Advertisements

ചേർത്തല താലൂക്കിൽ മാരാരിക്കുളം വടക്ക് വില്ലേജിൽ സ്ഥിതി ചെയ്യുന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ വസതിയിലേക്ക് ശ്രീനാരായണ സഹോദര ധർമ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും മാർച്ചിനെതിരായി എസ് എൻ ഡി പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കാൻ തീരുമാനിച്ചതായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് സംഘർഷങ്ങൾക്കും ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാകുമെന്ന് ബോധ്യപ്പെട്ടതിന്റെ  അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാകലക്ടറുടെ ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.