ട്രക്ക്​ ഇടിച്ച് തകഴി റെയിൽവേ ഗേറ്റ്​ തകർന്ന സംഭവം; 29വരെ അടച്ചിടും

അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ ഗതാഗതം നിലച്ചു

ആലപ്പുഴ: ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നതിനെ തുടർന്നു അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ഗതാഗതം നിലച്ചു. യാത്രക്കാർ വലഞ്ഞു. വെളളിയാഴ്ച പുലർച്ച 2.30ന് തിരുവല്ല ഭാഗത്ത് നിന്ന് അമ്പലപ്പുഴയ്ക്ക് പോകുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിലെ ട്രക്ക് ഇടിച്ചാണ് ഗേറ്റ്​ തകർന്നത്​. നിർത്താതെപോയ ട്രക്ക് അമ്പലപ്പുഴ പൊലീസ്​ പിടികൂടി. ഹൈഗേജിന്റെ പുനർനിർമാണത്തിന്​ ലക്ഷംരൂപയാണ്​ ചെലവ്​. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് തകഴി ഗവ. ആശുപത്രിക്ക് സമീപത്തും തിരുവല്ലയിൽ നിന്ന് പുറപ്പെടുന്ന ബസ് തകഴി ക്ഷേത്ര ജങ്​ഷൻവരെയുമാണ്​ സർവിസ്​ നടത്തുന്നത്​. വാഹനങ്ങൾ പൊലീസ്​ വഴിതിരിച്ചുവിട്ടാണ്​ നിയന്ത്രിച്ചത്​. ​റെയിൽവേ ഗേറ്റിന്‍റെ അറ്റകുറ്റപ്പണികൾ  തീർക്കുന്നതിന്​ തിങ്കളാഴ്ച വൈകീട്ട്​ ഏഴുവരെ റെയിൽവേ ഗേറ്റ്​ അടച്ചിടുമെന്ന്​ അധികൃതർ അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഗേറ്റ്​ തകർന്നതിനാൽ കെ.എസ്​.ആർ.ടി.സി അടക്കമുള്ള യാത്രികർ ഏറെ വലഞ്ഞു. കോട്ടയം, തിരുവല്ല, ചങ്ങനാശ്ശേരി റൂട്ടി​ൽപോകേണ്ടവരാണ്​ നട്ടംതിരിഞ്ഞത്​.

Hot Topics

Related Articles