കോട്ടയം: വാഹനാപകടങ്ങളിൽപ്പെട്ടവരിൽ നിന്നും അപകടകേസിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്ത കോട്ടയത്തെ അഡ്വ.മുകുനന്ദനുണ്ണിയ്ക്കു മുൻകൂർ ജാമ്യമില്ല. രണ്ടു പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി ഉയർന്ന വൈക്കം സ്വദേശിയും കോട്ടയം കണ്ടത്തിൽ കോംപ്ലക്സിൽ അഭിഭാഷ ഓഫിസ് പ്രവർത്തിപ്പിക്കുകയും ചെയ്തിരുന്ന പി.രാജീവിനാണ് മുൻകൂർ ജാമ്യം ലഭിക്കാതിരുന്നത്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തതോടെയാണ് പി.രാജീവ് മുൻകൂർജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ വിശദാംശങ്ങൾ വ്യക്തമായി പരിശോധിച്ച കോടതി മുൻകൂർ ജാമ്യം തള്ളുകയായിരുന്നു.
എന്നാൽ, കേസ് രജിസ്റ്റർ ചെയ്ത് 23 ദിവസം കഴിഞ്ഞിട്ടും പൊലീസ് പ്രതിയായ അഭിഭാഷകനെ അറസ്റ്റ് ചെയ്യാൻ ഇനിയും തയ്യാറായിട്ടില്ല. ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം പോലും കേസിൽ നിർണ്ണായകമായ ഇടപെടൽ പൊലീസ് നടത്താത്തത് ഉന്നത രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. സിപിഐയുടെ അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവ് കൂടിയായ ഇദ്ദേഹത്തിന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടു പോലും നടപടിയെടുക്കാനും ഇനിയും സിപിഐയും തയ്യാറായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിക്കാരായി എത്തിയിരുന്നവരുടെ കേസിൽ വിധിയുണ്ടാകുമ്പോൾ ട്രസ്റ്റിൽ നിക്ഷേപിക്കാനെന്ന പേരിൽ പണം അക്കൗണ്ടിലേയ്ക്കു വകമാറ്റുകയായിരുന്നു എന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. 11 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ച പൂജാരിയുടെ അക്കൗണ്ടിൽ നിന്നും പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് ആദ്യം കേസ് രജിസറ്റർ ചെയ്തത്. ഇതു സംബന്ധിച്ചു പൂജാരിയുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകനെതിരെ കൂടുതൽ പരാതികളാണ് ഉയർന്നിരിക്കുന്നത്. മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ പക്കൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപയാണ് സമാന രീതിയിൽ തന്നെ അഭിഭാഷകൻ തട്ടിയെടുത്തിരിക്കുന്നതെന്നാണ് പരാതി.