മൂലമറ്റത്ത് ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ടുപേർ മുങ്ങിമരിച്ചു ;അപ്രതീക്ഷിതമായി പവർഹൗസിൽ നിന്ന് വെള്ളം വന്നത് അപകടകാരണം

മൂലമറ്റം: ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങിയ 2 പേർ മുങ്ങിമരിച്ചു.മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്.

Advertisements

പവർഹൗസിൽ നിന്ന് അപ്രതീക്ഷിതമായി വെള്ളം വന്നപ്പോൾ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പവർഹൗസിൽ നിന്ന് വെള്ളം വരുന്ന കനാലിനു സമീപത്താണ് ഇവർ കുളിക്കാനിറങ്ങിയത്.മരിച്ച ഇരുവരും ബന്ധുക്കളാണ്.

മലങ്കര ഡാമില്‍നിന്ന് വെള്ളം ഒഴുകിയെത്തുന്ന മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. കുട്ടികളെ രക്ഷിക്കുന്നതിനുവേണ്ടി പുഴയില്‍ ഇറങ്ങിയപ്പോഴാണ് സന്തോഷും ബിജുവും ഒഴുക്കില്‍പ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Hot Topics

Related Articles