കോട്ടയം: കോട്ടയം നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം. യുഡിഎഫ് സ്ഥാനാർത്ഥിയ സൂസൻ കെ.സേവ്യറാണ് വിജയിച്ചത്. നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സുകന്യ സന്തോഷിനെയാണ് സൂസൻ കെ.സേവ്യർ പരാജയപ്പെടുത്തിയത്. ആൻസി സ്റ്റീഫൻ തെക്കേ മഠത്തിലായിരുന്നു എൻഡിഎ സ്ഥാനാർത്ഥി. സൂസൻ കെ.സേവ്യർ വിജയിച്ചതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമാകില്ലെന്ന് ഉറപ്പായി. 52 വാർഡുകളുള്ള കോട്ടയം നഗരസഭയിൽ നിലവിൽ യുഡിഎഫിനും എൽഡിഎഫിനും 22 വാർഡുകൾ വീതമായിരുന്നു. എട്ട് 38 ആം വാർഡ് അംഗം ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Advertisements