കോട്ടയം: നഗരത്തിലെ ഭാഗ്യ താരകമാണ് ബീൻസി സെബാസ്റ്റ്യൻ എന്നു നിസംശയം പറയാം..! നഗരസഭ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുക, ആ തിരഞ്ഞെടുപ്പിൽ തന്റെ ഒറ്റ വോട്ടിന്റെ ബലത്തിൽ നഗരസഭ അധ്യക്ഷയാകുക, പല കുറി അവിശ്വാസം വന്നിട്ടും പിടിച്ചു നിൽക്കുക.. ഒടുവിൽ നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിൽ പോലും വിജയം പിടിച്ചു വാങ്ങുക. തെല്ലൊന്നുമല്ല ഭാഗ്യം ബിൻസിയ്‌ക്കൊപ്പമുള്ളത്.
കോട്ടയം നഗരസഭയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ 38 ആം വാർഡ് പുത്തൻ തോട്ടിൽ നിന്നും ഏറ്റവും ഒടുവിൽ സൂസൻ കെ.സേവ്യർ വിജയിക്കുക കൂടി ചെയ്തതോടെ തെല്ലൊന്നുമല്ല ബിൻസിയുടെ ഭാഗ്യമെന്നാണ് വ്യക്തമായിരിക്കുന്നത്. നഗരസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയായാണ് ബിൻസി മത്സരിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് എല്ലാ പാർട്ടിക്കാരെയും അട്ടിമറിച്ചാണ് ബിൻസി കോട്ടയം നഗരസഭയിലേയ്ക്കു വിജയിച്ചു കയറിയത്. ഈ സമയത്ത് യുഡിഎഫിന് 21 ഉം, എൽഡിഎഫിന് 22 ഉം, ബിജെപിയ്ക്ക് എട്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടെ ബിൻസിയുടെ വോട്ട് നിർണ്ണായകമായി മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, തന്റെ മാതൃപ്രസ്ഥാനമായ യുഡിഎഫിന് ഒപ്പം നിൽക്കാനാണ് ബിൻസി തീരുമാനിച്ചത്. തുടർന്ന് നടന്ന വോട്ടെടുപ്പിൽ രണ്ട് മുന്നിണികൾക്കും 22 സീറ്റ് വീതമായി. ഇതോടെ നടന്ന നറക്കെടുപ്പിൽ ബിൻസി തന്നെ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ രണ്ടു തവണയാണ് എൽഡിഎഫ് ബിൻസിയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. ഒരു തവണ ഭരണം താഴെ വീണെങ്കിലും, തുടർന്നു നടന്ന വോട്ടെടുപ്പിലും ഭാഗ്യം ബിൻസിയ്‌ക്കൊപ്പം തന്നെ നിന്നു. എൽഡിഎഫ് അംഗം ആശുപത്രിയിലായതോടെ ബിൻസി തന്നെ വിജയിച്ച് കയറി.
ഇതിനൊടുവിലാണ് കോൺഗ്രസിന്റെ അംഗം കൂടിയായ ജിഷാ ഡെന്നിയുടെ വിയോഗമുണ്ടായത്. കൈമെയ് മറന്ന് എൽഡിഎഫ് പൊരുതിയ തിരഞ്ഞെുപ്പിൽ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ കൈമെയ് മറന്ന് പോരാടിയതോടെയാണ് യുഡിഎഫ് വിജയിച്ചു കയറിയത്. എല്ലാത്തിലും ഉപരിയായി വീണ്ടും ഭാഗ്യം ബിൻസിയ്‌ക്കൊപ്പം തന്നെ നിന്നു.