വൈക്കം: സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഓട്ടോ റിക്ഷ ഡ്രൈവർമരിച്ചു . വൈക്കം പുളിഞ്ചുവട് പരുത്തിമുടിയിൽ താമസിക്കുന്ന തോട്ടകം സ്വദേശി മധു (53 ) വാണ് മരിച്ചത്. വൈക്കം നഗരത്തിൽ യാത്രക്കാരെ ഇറക്കിയശേഷം വീട്ടിലേക്കു പോകാനായി ഇടവഴിയിലൂടെ വന്ന മധു ഓട്ടോറിക്ഷയിൽ ലിങ്ക് റോഡിലേക്കു കയറുമ്പോൾ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന് മുന്നിൽ കുടുങ്ങിയ ഓട്ടോറിക്ഷ പത്ത് മീറ്ററോളം ബസ് നിരക്കി കൊണ്ടുപോയതിനെ തുടർന്ന് പാടത്തേക്ക് മറിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മധുവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായിപരിക്കേറ്റ മധുവിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച ഉച്ചകഴിഞ്ഞ് മരിച്ചു.വൈക്കം വലിയ കവലയിലെ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളിയാണ് മധു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് ഒന്നിന് പരുത്തിമുടിയിലെ വീട്ടു വളപ്പിൽ നടക്കും. ഭാര്യ: ഗീത. മകൻ : നന്ദു (ഫയർ ആന്റ് സേഫ്റ്റി വിദ്യാർഥി ) . വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.