കുറവിലങ്ങാട് : ജലന്തർ രൂപതാ അദ്ധ്യക്ഷസ്ഥാനത്തു നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ രാജിവച്ചു എന്ന വാർത്തയോട് പ്രതികരിക്കാതെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രികൾ . കേസിൽ വാദിയായ കന്യാസ്ത്രീയും അവരെ പിന്തുണച്ചവരും മാത്രമാണ് നിലവിൽ മഠത്തിൽ ഉള്ളത്.
കത്തോലിക്ക സഭയെ ഏറ്റവും കൂടുതൽ നാണം കെടുത്തിയ കേസുകളിൽ ഒന്നായിരുന്നു തന്നെ ബിഷപ് ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചെന്ന് പറഞ്ഞ് ഒരു കന്യാസ്ത്രീ തന്നെ രംഗത്തുവന്നത്. രാജ്യത്തെ കത്തോലിക്കാ സഭയേയും വിശ്വാസികളേയും ഒരേ പോലെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത സംഭവമായിരുന്നു അത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് ബിഷപ് ഫ്രാങ്കോക്ക് എതിരെ കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്.
പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. സഭയെ അങ്ങേയറ്റം പ്രതിരോധത്തിലാക്കിയ ഒരു സംഭവം ആയിരുന്നു ഇത്. ഒരുപക്ഷേ, സിസ്റ്റർ അഭയ വധക്കേസിന് ശേഷം സഭ ഇവിടെ അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന് ബിഷപ് ഫ്രാങ്കോ കേസ് തന്നെയാകും. സുരക്ഷാ ഭീക്ഷണി ഉള്ള തിനാൽ നിലവിൽ പോലീസ് കാവലിലാണ് മഠം.