വൈക്കം : തലയാത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാമത് വാർഷികത്തോടനുബന്ധിച്ച് തലയാഴം ഹെൽത്ത് സെൻ്ററിൽ വാട്ടർ പ്യൂരിഫയർ സംഭാവനയായി നൽകി പരിപാടിയുടെ ഉദ്ഘാടനംതലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി.എൽ സെബാസ്റ്റ്യൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ കൊച്ചുറാണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സൊസൈറ്റി സെക്രട്ടറി ദീപേഷ് എ.എസ്
സ്വാഗതവും, പ്രസിഡൻ്റ് ബൈജൂ ടി.ടി. നന്ദിയും മെഡിക്കൽ ആഫീസർ ഡോ. ജ്യോൽസന ബഷീർ ആശംകൾ നേർന്നും സംസാരിച്ചു.തലയാഴം പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ സാധാരണക്കാരായ 36 കുട്ടികൾക്ക് പഠന സഹായവും സൊസൈറ്റി വാർഷികത്തോടനുബന്ധിച്ചു നൽകി .
കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 12 ലക്ഷം രൂപയുടെ ചികിത്സാ, പഠന സഹായമാണ് സൊസൈറ്റി നൽകിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
185 സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റി വരും വർഷങ്ങളിൽ ചികിത്സാ സഹായം കൂടാതെ കുട്ടികൾക്കായി നിരവധി പരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലുമാണ്.കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി സൊസൈറ്റിയെ ശക്തിപ്പെടുത്തുമെന്ന് സെക്രട്ടറി ദീപേഷ് എ എസ്സ് അറിയിച്ചു.