അങ്ങനെ അങ്ങ് ഞെളിയെണ്ട ഇടത്പക്ഷമേ : കോട്ടയത്ത് എൽ ഡി എഫ് എണ്ണിപ്പറയുന്ന വികസന നേട്ടങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടി ഫിൽസൺ മാത്യൂസ് : വികസനപ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ്.ഭരണകാലത്ത് അനുമതി നല്‍കിയ പദ്ധതികള്‍

കോട്ടയം: കോട്ടയത്ത് വികസനത്തിന്റെ പേരിലുള്ള എൽ ഡി എഫ് –  യു ഡി എഫ് പോര് കോൺഗ്രസും – സി പി എമ്മും ഏറ്റെടുത്തു. കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ നടത്തിയ പത്ര സമ്മേളനത്തിന് മറുപടിയുമായി യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് രംഗത്ത് എത്തി. 

Advertisements

യു.ഡി.എഫ്.ഭരണകാലത്ത് ബജ്റ്റില്‍ തുടര്‍ച്ചയായി വകകൊളളിച്ച  വര്‍ക്കുകളാണ് ശാസ്ത്രി റോഡ് വികസനവും മെഡിക്കല്‍ കോളജ് റോഡുവികസനവുമെന്ന് പത്രസമ്മേളനത്തിൽ  കോണ്‍ഗ്രസ് നേതാവും യു ഡി എഫ് ജില്ലാ കൺവീനറുമായ ഫിൽസൺ മാത്യൂസ് പറയുന്നു.  ബേക്കര്‍ ജംഗഷ്ന്‍ മുതല്‍ ഇല്ലിക്കല്‍ വരെയുളള റോഡ് യു.ഡി.എഫ് സര്‍ക്കാര്‍ 5 കോടി രൂപ അനുവദിച്ച് നിര്‍മാണം തുടങ്ങി.ആലുംമൂട് വരെ പണി പൂര്‍ത്തീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതെല്ലാം ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങളാണെന്ന് വാദിക്കുന്ന സി.പി.എം നേതാക്കളുടെ നിലപാട് അപഹാസ്യമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ ഫില്‍സണ്‍ മാത്യൂസ് പത്രസമ്മേളനത്തില്‍ അരോപിച്ചു.യു.ഡി.എഫ് ഭരണകാലത്താണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്‌പോര്‍ട്‌സ് മന്ത്രി ആയിരിക്കേ കോടതി മുഖേന ടെസിലിന്റെ 11.50 ഏക്കര്‍ സ്ഥലം സ്‌പോര്‍ട്‌സ് സമുച്ചയം നിര്‍മ്മിക്കുന്നതിന് സ്‌പോര്‍ട്‌സ് വകുപ്പിന് കൈമാറിയത്.മറ്റ് നടപടികള്‍ക്കായി ഫണ്ട് അനുവദിക്കുകയും നാലു തസ്തികകള്‍ അനുവദിക്കുകയും ചെയ്തിരുന്നു.

ഇത് ചുവപ്പുനടയില്‍ കുരുങ്ങി ഇപ്പോഴും നിര്‍മാണം ആരംഭിക്കാന്‍ കഴിയാതിരിക്കുന്നത് ഇടത് സര്‍ക്കാരിന്റെ അനാസ്ഥ മാത്രമാണ്.യു.ഡി.എഫ്. ഭരണകാലത്ത് നിര്‍മാണം 90 ശതമാനം പൂര്‍ത്തീകരിച്ച കോടിമത പാലത്തിന്റെ ബാക്കി നിര്‍മാണജോലികള്‍ നിര്‍ത്തിവെച്ചത് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ്.കോട്ടയം കെ.എസ്.ആര്‍.ടി.സി.ടെര്‍മിനലിന് അനുമതി നല്‍കിയ ശേഷം ഫണ്ടില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ മുടക്കിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

സൂര്യകാലടിമന റെഗുലേറ്റര്‍ കം ബ്രിഡ്ജും കഞ്ഞിക്കുഴി മേല്‍പ്പാലവുമെല്ലാം ഈ സര്‍ക്കാര്‍ മുടക്കിയ പദ്ധതികളാണ്.കോട്ടയം നഗരത്തിലെ ഏറ്റവും മനോഹരമായ റോഡായ ഈരയില്‍ക്കടവ് പാറേച്ചാല്‍ റോഡില്‍ ഈരയില്‍ക്കടവില്‍ 3 കോടി രൂപ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.വസ്തുത ഇതായിരിക്കേ വികസനപ്രവര്‍ത്തനം തടസപ്പെടുത്തിയശേഷം അത് എം.എല്‍.എ.യുടെ പേരില്‍ ചാരാനുളള ബോധപൂര്‍വമായി നീക്കം സി.പിഎം.ഉപേക്ഷിക്കണമെന്നും ഫില്‍സണ്‍ മാത്യൂസ് ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ്,സിബി കൊല്ലാട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.