നീ ഉണ്ടാക്കിയ വ്യാജരേഖകൾ കൈയ്യിൽ വച്ചോണ്ട്‌ ഇരിക്കുന്നില്ല.നീ പറഞ്ഞ്‌ മിനിറ്റുകൾക്കുള്ളിൽ തന്നെ പുറത്ത്‌ വിട്ടു; “മറുനാടനെതിരെയുള്ള വാർത്തകളും ഞങ്ങൾ കൊടുക്കാറുണ്ടെന്ന്”നീ തള്ളീട്ട്‌ പോയിട്ട്‌ മണിക്കൂറുകളായി.എഞ്ഞിട്ട്‌ കൊടുക്കുന്നില്ലേ!? : മറുനാടൻ മലയാളിയ്ക്കും ഉടമ ഷാജനും എതിരെ ആഞ്ഞടിച്ച് പി.വി അൻവർ എം.എൽ.എ : സ്ഥാപനം രജിസ്റ്റർ ചെയ്തതിന്റെ വ്യാജ രേഖ പുറത്തു വിട്ടു 

കൊച്ചി :  മറുനാടൻ മലയാളി യൂട്യൂബ് ചാനല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജ രേഖ ഉപയോഗിച്ച്‌. പി വി അൻവര്‍ എംഎല്‍എയാണ് ചാനല്‍ ഉടമ ഷാൻ സ്കറിയയുടെ കൃത്രിമം പുറത്തുവിട്ടത്.വിവരാവകാശ നിയമപ്രകാരമുള്ള രേഖ സഹിതമാണ് അൻവറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

Advertisements

വ്യാജമായി സൃഷ്ടിച്ച ഫോണ്‍ ബില്ലാണ് കമ്ബനി രാജിസ്റ്റര്‍ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് ബിഎസ്‌എൻഎല്‍ തന്നെ നല്‍കിത മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ രേഖ നിര്‍മ്മിച്ച്‌ അത് മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നത് ബിഎസ്‌എൻഎല്ലിന് നിയമനടപടി സ്വീകരിക്കാവുന്ന വിഷയമാണെന്നും അൻവര്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷാജൻ സ്കറിയയെ ഓഫീസില്‍നിന്ന് താഴെ ഇറക്കുമെന്നും, പൂട്ടിക്കുമെന്ന് പറഞ്ഞാല്‍ പൂട്ടിക്കുമെന്നും അൻവര്‍ ഇന്നലെ ഫെയ്സ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. കമ്ബനിയുടെ നിലവിലെ രജിസ്ട്രേഷൻ ക്യാൻസല്‍ ചെയ്യിപ്പിച്ചിരിക്കുമെന്നും അൻവര്‍ പറഞ്ഞിരുന്നു.

അൻവറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ആദ്യത്തെ ചിത്രത്തിലുള്ളത് ബി.എസ്.എൻ.എല്ലിന്റെ ഒരു ബില്ല് കോപ്പിയാണ്.മറുനാടൻ മലയാളിയുടെ ഉടമസ്ഥവകാശം കൈയ്യാളുന്ന Tidings Digital Publications Private Limited എന്ന കമ്ബനിയുടെ ഡയറക്ടറായ ഒരാളുടെ പേരിലാണ് ബില്ല്. കമ്ബനി രജിസ്റ്റര്‍ ചെയ്യാനായി,അഡ്രസ്സ് പ്രൂഫായി ടി കമ്ബനി ഉടമകള്‍ രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ ഓഫീസില്‍ സമര്‍പ്പിച്ചിരുക്കുന്നത് ഈ ബി.എസ്.എൻ.എല്‍ ഫോണ്‍ ബില്ലാണ്.

ബില്‍ നമ്ബര്‍:SDCKL0011832807 ഈ ബില്ലിന്റെ കോപ്പി വച്ച്‌ ഒരു സുഹൃത്ത്,വിവരാവകാശ നിയമപ്രകാരം ഈ ബില്ലിന്റെ ആധികാരികത സംബന്ധിച്ച്‌ BSNL പ്രിൻസിപ്പല്‍ ജനറല്‍ മാനേജര്‍ക്ക്(തിരുവനന്തപുരം) ഒരു RTI അപേക്ഷ നല്‍കിയിരുന്നു.ആദ്യത്തെ ചിത്രത്തിലുള്ള ബില്ലിന്റെ അറ്റസ്റ്റഡ് കോപ്പിയും ഒപ്പം ചേര്‍ത്തിരുന്നു.അതിന്റെ ആധികാരികത സംബന്ധിച്ചും അപേക്ഷയില്‍ ചോദ്യം ചോദിച്ചിരുന്നു.

മറുപടി കിട്ടിയിട്ടുണ്ട്.

മൂന്നാമത്തെ ഉത്തരം ശ്രദ്ധിക്കുക.

Ext.A1,അതായത്,മുകളില്‍ കൊടുത്തിരിക്കുന്ന ബില്ലിന്റെ അറ്റസ്റ്റഡ് കോപ്പി Forged Document ആണെന്ന് കൃത്യമായി മറുപടി കിട്ടിയിരിക്കുന്നു. പോരേ ഷാജൻ സാറേ.. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ രേഖ നിര്‍മ്മിക്കുക.അത് മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുക.ചെറിയ പരിപാടിയല്ലല്ലൊ ഇതൊന്നും.തങ്ങളുടെ പേരില്‍,വ്യാജരേഖ ചമച്ചതിന് ബി.എസ്.എൻ.എല്ലിന് നിയമനടപടികള്‍ സ്വീകരിക്കാം.വ്യാജ രേഖ സമര്‍പ്പിച്ചതിന്റെ പേരില്‍ രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന് നിയമനടപടികള്‍ സ്വീകരിക്കാം.

ബിഎസ്‌എൻഎല്‍ ബില്ല് സമര്‍പ്പിച്ച അപേക്ഷക ആണ് ഈ Forged Document-ന്റെ ഒന്നാമത്തെ ഉത്തരവാദി.പിന്നാലെ ബാക്കിയുള്ള കമ്ബനി ഡയറക്ടേഴ്സും. അതില്‍ ആര്‍ക്കെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗം ഒക്കെ ഉണ്ടെങ്കില്‍, സംഗതിയുടെ ഗൗരവവും കൂടും.

കമ്ബനിയുടെ രൂപീകരണത്തില്‍ പോലും അടിമുടി വ്യാജൻ തിരുകി കയറ്റിയവനൊക്കെയാണ് വന്നിരുന്ന് വലിയ ക്ലാസ് വിടുന്നത്.

ഒന്ന് ഇത് വച്ചോ..ഇടയ്ക്കിടേ ചോദിക്കണം.അപ്പോ ബാക്കി തരാം.

തിരക്ക് പിടിക്കാതെ.. ഇത്തിരി പണി കൂടിയുണ്ട്.. കൃത്യമായി ഡേറ്റൊക്കെ അറിയിക്കാമെന്നേ.. ചോദിച്ചാല്‍ വാരി കോരി തന്നെ തരുന്നത് പണ്ടേയുള്ള ശീലമാണ്..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.