കുറിച്ചി: സചിവോത്തമപുരം ഗവ.ആശുപത്രിയുടെ വികസനം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിഎസ്ഡിഎസ് നേതൃത്വത്തിൽ ജൂൺ നാലിന് ധർണ നടത്തും. രാവിലെ 09.30 ന് ആശുപത്രിയുടെ മുന്നിലാണ് ധർണ നടക്കുക. ആശുപത്രിയുടെ ഭാവി വികസനത്തിന് ഉതകുന്ന തരത്തിലുള്ള ബഹുനിലകെട്ടിടങ്ങൾ നിർമ്മിക്കുക, ഡോക്ടറുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുക. കിടത്തി ചികിത്സ പുനരാരംഭിക്കുക, കാഷ്വാലിറ്റി, എക്സ്റേ, ഐസിയു, ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുക. സിഎസ്ഡിഎസ് കുറിച്ചി പഞ്ചായത്ത് കമ്മിറ്റിയാണ് ധർണ സംഘടിപ്പിക്കുന്നത്.
Advertisements