കോട്ടയം: കെ.പി.സി.സി യുടെ കീഴിലുള്ള കോൺഗ്രസ്സ് വ്യാപാര – വ്യവസായ സംഘടനയായ ഇന്ത്യൻ നാഷണൽ വ്യാപാര-വ്യവസായ കോൺഗ്രസ്സിൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റായി ജോയിസ് ജോസഫ് കൊറ്റത്തിൽ , ജനറൽ സെക്രട്ടറിയായി അനീഷ് വരമ്പിനകം എന്നിവരെ തെരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡൻ്റിൻ്റെ അനുവാദത്തോട് കൂടി സംസ്ഥാന പ്രസിഡൻ്റ് പാളയം അശോകാണ് പ്രഖ്യാപനം നടത്തിയത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ , അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സാന്നിദ്ധ്യത്തിൽ ജൂൺ 15-നു ഭാരവാഹികൾ ചുമതല ഏറ്റെടുക്കും.
Advertisements