ജാഗ്രതാ ന്യൂസ് ലൈവിൻ്റെ വാർത്തയും ചിങ്ങവനത്തെ വ്യാപാരി വ്യവസായികളുടെ ക്യാമറയും തുണച്ചു; റോഡിൽ നഷ്ടമായ അരലക്ഷം രൂപ ചിങ്ങവനം സ്വദേശിയ്ക്കു തിരികെ ലഭിച്ചു 

ചിങ്ങവനം: അപകടരഹിത ചിങ്ങവനം പദ്ധതി യുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റും, വ്യാപാരികളും ചിങ്ങവനത്ത് എം.സി റോഡിൽ സ്ഥാപിച്ച സി സി ടി വി ക്യാമറ ദൃശ്യം ചിങ്ങവനം സ്വദേശിയുടെ അലക്ഷം രൂപ തിരികെ കിട്ടുന്നതിന് കാരണമായി ഏതാനും ദിവസം മുമ്പ് നഷ്ടപ്പെട്ട പണത്തെ സംബന്ധിച്ച് സ്റ്റേഷനിൽ പരാതി കൊടുത്ത് അന്വേഷണം നടത്തിയിട്ടും. യാതൊരു തുമ്പും കിട്ടിയില്ല തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ദിവാകരൻ, ജനറൽ സെക്രട്ടറി ജിമ്മി തോമസ് സംഘടനയുടെയും ചിങ്ങവനം ജഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിലേയും സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് സംഘടനയുടെ ഫേസ് ബുക്കിൽ കൊടുത്തതിനെ തുടർന്ന് വാർത്ത വൈറൽ ആകുകയും, ആലപ്പുഴ സ്വദേശിയായ യുവതി പണവുമായി രാമങ്കരി സ്റ്റേഷനിൽ ഹാജരായി. പണം തിരികെ ലഭിച്ചതിനെ തുടർന്ന് മറ്റ് നടപടികൾ ഒഴിവാക്കി.

Advertisements

Hot Topics

Related Articles