കർഷകർക്ക് നെല്ല് വില നൽകാത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് യുഡിഎഫ് ഏകദിന ഉപവാസം

കോട്ടയം : കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുമെന്ന് സംസ്ഥാന സർക്കാർ പലവട്ടം ഉറപ്പ് നൽകിയിട്ടും നാളിതുവരെ ഒരു രൂപപോലും കൃഷിക്കാർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച്   വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 വരെ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തും.

Advertisements

യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഘടക കക്ഷി നേതാക്കളായ റ്റി.സി. അരൂൺ, റഫീക്ക് മണിമല, റ്റി.ആർ മധൻലാൽ , ടോമി വേദഗിരി, കെ. റ്റി.ജോസഫ്, തമ്പി ചന്ദ്രൻ, നീണ്ടൂർ പ്രകാശ് എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകും .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 10 മണിക്ക്  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രസംഗം നടത്തും. മാണി സി കാപ്പൻ എംഎൽഎ, പി സി തോമസ്, കെ.സി.ജോസഫ്, ജോയി എബ്രാഹം, ജോസഫ് വാഴക്കൻ, സലിം പി.മാത്യു ഉൾപ്പെടെ യുഡിഎഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും. 5 ന് സമാപന സമ്മേളനം യുഡിഎഫ് സംസ്ഥാന സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles