ആസ്റ്റർ ഫാർമസിയിൽ പ്രത്യേക ഓഫറുകൾ

കൊച്ചി: ആസ്റ്റർ ഫാർമസിയിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആസ്റ്റർ ഫാർമസി ഔട്ട്‌ലെറ്റുകളിൽ നിന്ന് 699 രൂപക്കു സാധനങ്ങൾ വാങ്ങിയാൽ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ 2പേർക്ക് ഏഥർ ഇലക്ട്രിക് സ്‌കൂട്ടറുകൾ സമ്മാനമായി ലഭിക്കും. 1000 രൂപയ്ക്കോ അതിനു മുകളിലോ വാങ്ങുന്നവർക്ക് ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ബോട്ട് സവാരിയും, 15% കിഴിവും 150 രൂപയുടെ വൗച്ചറും ലഭിക്കും. 499 രൂപ മുതൽ 598 രൂപ വരെയുള്ള പർച്ചേസുകൾക്ക് ആസ്റ്റർ ഫർമസി ഫൂട്ട് കെയർ ക്രീം, 599 മുതൽ 1298 രൂപവരെയുള്ള പർച്ചേസുകൾക്ക് ആസ്റ്റർ ഫാർമസി ഫ്ലേവേഡ് ഗ്രീൻ ടീ, 1299 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് 450 രൂപ വിലയുള്ള ആസ്റ്റർ മെറ്റൽ വാട്ടർ ബോട്ടിൽ എന്നിവ സൗജന്യമായി ലഭിക്കും.

Advertisements

ഡ്രൈ ഫ്രൂട്സ്, ഹാൻഡ് വാഷ്, ബോഡി സ്പ്രേ, യോഗ ബാർ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഒന്ന് വാങ്ങുമ്പോൾ ഒന്ന് സൗജന്യമായി ലഭിക്കും. കൂടാതെ വീൽ ചെയർ ഉൾപ്പെടെ ഒട്ടേറെ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക കിഴിവും ലഭ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം ജില്ലയിലെ 51സ്റ്റോറുകൾ ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ 86 ആസ്റ്റർ ഫാർമസി സ്റ്റോറുകളാണ് നിലവിലുള്ളത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആസ്റ്റർ ഫാർമസി ശൃംഖലക്ക് നിലവിൽ രാജ്യത്താകമാനം 250ലധികം ഔട്ട്‌ലെറ്റുകളാണുള്ളത്.

Hot Topics

Related Articles