തൃശൂര്‍ : തൃശൂരില്‍ സി ഐയെ കയ്യേറ്റം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസ് സ്റ്റേഷന് സി ഐ പ്രേമനന്ദ കൃഷ്ണനെ മര്‍ദ്ദിച്ച സിവില്‍ പൊലീസ് ഓഫീസര്‍ സി പി ഒ ടി. മഹേഷിനെയാണ് കമ്മീഷണര്‍ സസ്പെൻഡ് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗമായിരുന്നു മഹേഷ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സസ്പെൻഷൻ നടപടിയിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. സി ഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മദ്യപിച്ചെത്തിയ മഹേഷ്, ബഹളം വെക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് ഇയാള്‍ സി ഐയെ കയ്യേറ്റം ചെയ്തത്. നേരത്തേ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്നാണ് മഹേഷിനെ ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കമ്മീഷണര്‍ അവധിയിലായിരുന്നതിനാലാണ് പൊലീസുകാരനെതിരായ നടപടി വൈകിയത്.