കോട്ടയം: മൂത്രമൊഴിക്കാൻ വാങ്ങുന്നത് അഞ്ചു രൂപ. പക്ഷേ വൃത്തിയാക്കാൻ അഞ്ചു പൈസ ചിലവാക്കില്ല. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയാണ് ഏറ്റവും വൃത്തിഹീനായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നത്. മൂക്കു പൊത്താതെ ഇതിനുള്ളിൽ കയറാനാവാത്ത സാഹചര്യമാണ് ഉള്ളത്. കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും അടക്കം എത്തുന്ന ബസ് സ്റ്റാൻഡിനുള്ളിലാണ് അതിരൂക്ഷമായ സാഹചര്യം ഉള്ളത്.
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കെട്ടിടം നിർമ്മിച്ചെങ്കിലും ബാത്ത് റൂമിന്റെ അവസ്ഥയിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് ഇവിടെ നിന്നുള്ള വിവരങ്ങൾ പുറത്ത് വരുമ്പോൾ വ്യക്തമാകുന്നത്. കോട്ടയത്തെത്തുന്ന യാത്രക്കാർക്ക് തന്നെ ഏറ്റവും മോശം അനുഭവമാണ് ഇവിടെ നിന്നു ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ യാത്രക്കാർ തന്നെ പരാതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചു രൂപ നൽകിയാണ് യാത്രക്കാർ ഈ സ്റ്റാൻഡിനുള്ളിലെ മൂത്രപ്പുര ഉപയോഗിക്കുന്നത്. ഈ അഞ്ചു രൂപയ്ക്കു പോലും വൃത്തിയാക്കൽ നടത്തുന്നില്ലെന്നാണ് ചെളിപിടിച്ചും വെള്ളം പുരണ്ടും കിടക്കുന്ന ഈ മൂത്രപ്പുര കാണുമ്പോൾ വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ ആളുകൾ ഇതിനോടകം തന്നെ മൂത്രപ്പുരയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.