കുറവിലങ്ങാട് : കുറവിലങ്ങാട് ടൗണിൽ സുരക്ഷിത കാൽനടയാത്ര അസാധ്യമാണെന്ന് ഉന്നതങ്ങളിൽ പരാതികൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒപിബിആർസി) പ്രകാരം 7 വർഷത്തേക്കു കരാറുകാർ എംസി റോഡ് ഏറ്റെടുത്തെങ്കിലും നടപ്പാതകളുടെ കാര്യത്തിൽ ഇപ്പോഴും അപകടസാധ്യതക്ക് ഒരു കുറവും ഇല്ല… മഴക്കാലം കൂടി എത്തിയതോടെ കാൽനടയാത്ര കൂടുതൽ ദുഷ്കരമായി.
കുറവിലങ്ങാട് ടൗണിൽ നടപ്പാതയിലെ സ്ലാബുകൾ പലതും പൊട്ടിത്തകർന്ന അവസ്ഥയിലാണ്… രണ്ട് സ്ലാബുകൾ പരസ്പരം ചേരുന്ന ഭാഗത്തു വിള്ളൽ… ചില സ്ഥലങ്ങളിൽ സ്ലാബ് പൂർണ്ണമായി ഓടയിലേക്കു വീണു കിടക്കുന്ന അവസ്ഥ. റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി സ്ലാബുകൾ ഇളക്കി മാറ്റി പുന:സ്ഥാപിച്ചിരുന്നു. പക്ഷേ ഇളക്കിയ ശേഷം വീണ്ടും സ്ഥാപിച്ചപ്പോൾ കാൽനടയാത്രക്കാർ നടക്കുന്ന സമയത്തു സ്ലാബുകൾ ഇളകുന്ന അവസ്ഥയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംസി റോഡ് നവീകരണം പൂർത്തിയായ സമയത്ത് പകലോമറ്റം മുതൽ കോഴാ വരെ നടപ്പാതകൾ ആധുനിക രീതിയിൽ നവീകരിക്കാൻ പദ്ധതി തയാറാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു.. പക്ഷേ കാര്യത്തോടടുത്തപ്പോൾ ഒന്നും സംഭവിച്ചില്ല.
പോസ്റ്റ് ഓഫിസ് ജംക്‌ഷൻ ഉൾപ്പെടെ പല സ്ഥലത്തും ഓടയും നടപ്പാതയും പോലുമില്ല. ഗേൾസ് ഹൈസ്ക്കൂൾ ഭാഗത്തുനിന്നും നടപ്പാതയിലൂടെ പോസ്റ്റ് ഓഫിസ് ഭാഗത്തേയ്ക്ക് നടന്നുവന്നാൽ ഉറപ്പായും ഓടയിൽ പതിക്കും… അങ്ങനെയാണ് നിർമ്മാണം ചെയ്‌തുവെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഭൂമി റോഡ് വികസനത്തിനായി ഏറ്റെടുത്ത കെഎസ്ടിപി കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പോസ്റ്റ് ഓഫിസ്, ബിഎസ്എൻഎൽ ഓഫിസ് എന്നിവയ്ക്കു മുന്നിലെ ഭൂമി ഏറ്റെടുത്തില്ല. ഇതോടെ ഇവിടെ ഓടയും നടപ്പാതയും ഇല്ലാത്ത അവസ്ഥയിലാണ്.
വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
അറ്റകുറ്റപ്പണിപൊതു മരാമത്ത് വകുപ്പിന്
നീണ്ട കാത്തിരിപ്പിനു ഒടുവിലാണ് എംസി റോഡിൽ കോടിമത മുതൽ അങ്കമാലി വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണി പൊതു മരാമത്ത് വകുപ്പ് റോഡ് പരിപാലന വിഭാഗം ഏറ്റെടുത്തത്.
ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒപിബിആർസി) പ്രകാരം കരാറുകാർ ഏറ്റെടുത്തു റോഡ് സംരക്ഷിക്കുകയാണ്. ഇതനുസരിച്ചു കരാർ നൽകിയാൽ 7 വർഷം റോഡിന്റെ സംരക്ഷണ ചുമതല കരാറുകാരനു ലഭിക്കും. റോഡിന്റെ തകരാറുകൾ പരിഹരിക്കുക, ഓടകൾ വൃത്തിയാക്കുക, വശങ്ങളിലെ പുല്ലും കാടും വെട്ടിമാറ്റുക തുടങ്ങിയവ നടപ്പാക്കും.
റോഡിന്റെ പരിപാലനം പൂർണ്ണമായും ഇവർ നിർവഹിക്കേണ്ടതാണ്… നടപ്പാതയിലേക്ക് കയറിയുള്ള വാഹന പാർക്കിങ്, വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ…
കോഴാ മുതൽ പകലോമറ്റം വരെ പലയിടങ്ങളിലും ഇതാണ് സ്ഥിതി
കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ പറ്റാത്ത അവസ്ഥ.