കോട്ടയം എംഎൽഎ ഒഴിഞ്ഞ് മാറുന്നത് എന്തിന് : അഡ്വ.കെ അനിൽകുമാർ

കോട്ടയം: തങ്ങളുടെ മന്ത്രിസഭാ കാലത്ത് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു പോകാത്തത് സംസ്ഥാന സർക്കാർ മുടക്കുന്നതിനാലാണെന്ന പറഞ്ഞു നടന്ന എംഎൽഎയുടെ വാദങ്ങൾ പൊളിഞ്ഞു വീണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ പറഞ്ഞു. എംഎൽഎയുടെ അവകാശവാദങ്ങളുടെ രേഖ പുറത്തു വിടാനാണ് എൽ.ഡി എഫ് വെല്ലുവിളിച്ചത്.

Advertisements

മണ്ഡലത്തിൽ 800 കോടി രൂപയുടെ വികസന പദ്ധതികൾ അനുവദിച്ചിരുന്നുവെന്നായിരുന്നു അദ്യ അവകാശവാദം. അതിൻ്റെ കണക്കാണ് ചോദിച്ചത്. അതിൽ എംഎൽഎ മറുപടി പറഞ്ഞില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തിക്കഴിയിൽ ഫ്ളെ ഓവറിന് ടെണ്ടർ വിളിച്ചിരുന്നുവെന്നും എൽഡിഎഫ് സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകിയില്ല എന്നുമാണ് ആരോപിച്ചത്. ടെണ്ടർ രേഖ ഹാജരാക്കണമെന്ന ആവശ്യത്തിന് എംഎൽഎക്ക് മറുപടിയില്ല പകരം ഭരണാനുമതിയും സാങ്കേതികാനുമതിയും ഉണ്ടായിരുന്നെന്നാണ് ഇപ്പോൾ പുതിയ വാദം ഉയർത്തിയത്. ടെണ്ടറോ സാമ്പത്തികാനുമതിയോ ഇല്ലെന്നു തെളിഞ്ഞതോടെ കളവ് പറഞ്ഞതാരെന്ന് വ്യക്തമായി. സ്വകാര്യ വ്യക്തികയുടെ സ്ഥലം ഏറ്റെടുക്കാതെ എവിടെ മേൽപ്പാലം നിർമ്മിക്കാനാണ് എംഎൽഎ ഉദ്ദേശിച്ചിരുന്നത്.

കോടിമതയിൽ രണ്ടാം പാലത്തിൻ്റെ അപ്രോച്ച് റോഡിന് പുറമ്പോക്ക് സ്ഥലം ഉണ്ടായിരുന്നതായി വാദിക്കുന്നു. അവിടുത്തെ താമസക്കാരുടെവീടുകൾ മാറ്റി പുനരധിവാസം നടത്താതെ ടെണ്ടർ ചെയ്തതിനാലാണ് പാലം പണി മുടങ്ങിയതെന്ന് എംഎൽഎ സമ്മതിച്ചതു നന്നായി. അത് മൂലം കരാറുകാർ പാലം പണി നിർത്തി. അതു പൂർത്തീകരിക്കാൻ പുതുതായി ഒൻപതു കോടി രൂപാ വേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയിരിക്കുന്നു. ഖജനാവിനുണ്ടാകുന്ന നഷ്ടത്തിന് ഉത്തരവാദി മറ്റാരാണ്.

ചിങ്ങവനത്ത് സ്പോർട്സ് കോംപ്ലക്സിനായി സ്ഥലം അനുവദിച്ചതിന് രേഖയെവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. സ്ഥലം കൈമാറിയ രേഖ കാണിക്കാതെ ഒളിച്ചു പോവുകയാണ്. ഭാവിയിൽ പദ്ധതിക്കായി കായിക വകുപ്പിന് ലഭിക്കന്ന തുക ഉപയോഗിക്കാമെന്ന ഉത്തരവുണ്ടെന്നാണ് ഇപ്പോഴത്തെ വാദം. ഫലത്തിൽ ഫണ്ട് അനുവദിക്കാതെയും ടെണ്ടർ ഇല്ലാതെയും പുറമ്പോക്കിൽ കല്ലിട്ടുവെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടിയത് സത്യമാണെന്നു തെളിയുന്നു. സ്ഥലം ഏറ്റെടുക്കാതെ ആകാശപ്പാതയുടെ കമ്പിക്കെട്ട് നഗരമധ്യത്തിൽ സ്ഥാപിച്ച് കോട്ടയം നഗരത്തിലെ മനുഷ്യരെ അപമാനിക്കുകയായിരുന്നു. അതിൽ എംഎൽഎ പ്രതികരിക്കുന്നില്ല. നഗരത്തിലെ ഓടകളുടെ സംഗമസ്ഥാനത്ത് കച്ചരിക്കടവ് വാട്ടർ ഹബ്ബ് എന്ന പേരിൽ എട്ടരക്കോടി രൂപയുടെ നിർമ്മാണം നടത്തിയതിനെപ്പറ്റി എംഎൽഎക്ക് മിണ്ടാട്ടമില്ല.

കൊല്ലാട് പാറക്കക്കടവിൽ സ്വകാര്യ ഭൂമി കയ്യേറി സർക്കാർ പണം മുടക്കി നിർമ്മിച്ച വിനോദ സഞ്ചാര വികസന മറവിലുള്ള നിർമ്മിതികൾ കോടതി ഇടപെടലിലൂടെ പൊട്ടിച്ചു മാറ്റേണ്ട സ്ഥിതിയായി. പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്താതെ തട്ടിക്കൂട്ട് പദ്ധതികളാണ് നടപ്പാക്കിയതെന്ന് എൽഡിഎഫ് മുമ്പേ ചൂണ്ടിക്കാട്ടിയത് ശരിവക്കപ്പെട്ടതിൻ്റെ നിരാശയിൽ എംഎൽഎ ഒളിച്ചു പോവുകയാണ് ചെയ്യുന്നത്.

രേഖകളുമായി പരസ്യസംവാദത്തിനുള്ള വെല്ലുവിളി എംഎൽഎ സ്വീകരിക്കാത്തത് കള്ളങ്ങൾ പൊളിഞ്ഞതിനാലാണെന്ന് അഡ്വ.കെ.അനിൽകുമാർ ചൂണ്ടിക്കാട്ടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.