കോട്ടയം: പള്ളിക്കത്തോട് ഗവ. ഐ.ടി.ഐ യിലെ ഉദ്യാഗസ്ഥരെ ആക്രമിച്ച എസ് എഫ് ഐ വിദ്യാർത്ഥികളെ തിരെച്ചെടുത്ത നടപടിയിൽ നിന്നും പിൻമാറണമെന്ന് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2022 ഡിസംബർ മാസം 6ആം തീയതി പള്ളിക്കത്തോട് ഗവ: ഐ.ടി.ഐ ക്യാംപസിനുളളിൽ രാത്രിയിൽ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത ജീവനക്കാരായ മോബിൻ ജോസഫ്, ഹരി വി.എസ്, ഷൈസൺ ജിയോ ജോസ്, എന്നിവരെ എസ് എഫ്.ഐ യുണിയൻ ചെയർമാൻ റോഷിൻ റോജോയുടെ നേതൃത്വത്തിൽ അനന്തു എസ് നായർ, അതുൽ പി.ബി , അഭിലാഷ് ഇ വിജയൻ എന്നിവർ ആക്രമിക്കുകയും തുടർന്ന് ഇവരുടെ പേരിൽ പോലീസ് കെ സെടുക്കുകയും ചെയ്തു.
പ്രിൻസിപ്പാൾ ഇവരെ ഐ.ടി.ഐ യിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ഈ സ്ഥാപനത്തിലെ ജീവനക്കാർ സമർപ്പിച്ച നിവേദനത്തിന്റെയും, അന്വേഷണ കമ്മിറ്റി കണ്ടെത്തിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നടപടി എടുത്തിരുന്നു. നാല് ടെയിനികളേയും ചട്ടങ്ങൾക്ക് വിധേയമായി പ്രസ്തുത ടെയിനികളെ ടെയിനിംഗിൽ നിന്നും അഡീഷണൽ ഡയറ്കടർ ഓഫ് ടെയിനിംഗിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തിൽ നിന്നും ഇവരെ പുറത്താക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേൽ പറഞ്ഞ എസ്.എഫ്.ഐ ടെയിനികളെ വീണ്ടും തിരിചെടുക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ഇപ്പോൾ നേരിട്ട് ഇടപെട്ടതായാണ് അറിയാൻ സാധിച്ചത് പള്ളിക്കത്തോട് ഐ.ടി.ഐ യിലെ സ്റ്റാഫ് കൗൺസിലിന്റെയും, പി റ്റി.എ യുടെയും എതിർപ്പിനെ മറി കടന്നും ഇവരെ ഏറ്റുമാനൂർ ഐ ടി.ഐ യിലേക്ക് തിരിചെടുത്തതിൽ നിന്നും അധികാരികൾ പിൻ തിരിയണമെന്ന് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സതിഷ് ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ രഞ്ചു കെ മാത്യു, വി പി ബോബിൻ , ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അഗങ്ങളായ സാബു ജോസഫ്, അഷറഫ് പറപ്പള്ളി, സൻ ജയ് എസ് നായർ എന്നിവർ സംസാരിച്ചു.