കോട്ടയം: പൊതുജനങ്ങളുടെ അഭിപ്രായം രൂപീകരിക്കുന്നതിനു സോഷ്യൽ മീഡിയയെ ഉപയോഗിക്കുമെന്നും, ഈ വിഷയങ്ങളിൽ കൃത്യമായ നടപടിയുണ്ടാകുമെന്നും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി. കോട്ടയം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിൽ വിദ്യാഭ്യാസത്തെക്കുറിച്ചും സാമൂഹിക ക്ഷേമത്തെക്കുറിച്ചും അഭിപ്രായങ്ങൾ ചോദിച്ചിട്ടുണ്ട്. ഇവയെല്ലാം ക്രോഡീകരിച്ച് വിവിധ വകുപ്പുകൾക്ക് കൈമാറും. ഇതിനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിക്കുന്നു.
വകുപ്പ് മേധാവികളുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ വിവിധ പരാതികളാണ് ആദ്യം ലഭിച്ചത്. ഈ പരാതികൾ വകുപ്പ് അധികൃതരുമായി ചർച്ച ചെയ്തു. വ്യവസായ രംഗം ആഗ്രഹിക്കുന്ന രീതിയിലുള്ള നൈപുണ്യവികസനം അടക്കമുള്ളവ ഉൾപ്പെടുന്ന കോഴ്‌സുകളാണ് ഇനി ഉണ്ടാകേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമരകത്തിന് സമാനമായി മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കുന്നതിനു ശ്രമം ഉണ്ടാകും. കളക്ടറേറ്റിൽ ലഭിക്കുന്ന പരാതികളിൽ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ വഴി പരാതികൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കും. ഇത് കാര്യക്ഷമമാക്കുകയും കളക്ടറേറ്റിലെ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ മാറ്റം ഉണ്ടാക്കുകയും ചെയ്യുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.