കോട്ടയം: ശബരിമലയിൽ യുവതി പ്രവേശനം നടത്തുവാനും
ആചരങ്ങൾ ലംഘിക്കുന്നതിനും നേതൃത്വം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുൻ ഡി.ജി.പി ഹേമചന്ദ്രന്റെ ആത്മകഥയിൽ അദ്ദേഹം ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും, ഇത് ശബരിമലക്ഷേത്രത്തേയും, വിശ്വാസി
കളേയും സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തലാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Advertisements
മുൻ ഡി.ജി.പി ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കോട്ടയത്ത് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ബി.ജെ.പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.