ഭൂമിയെ പച്ചപ്പണിയിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് അറിവും പകര്‍ന്ന് നല്‍കുവാന്‍ ഔഷധോദ്യാനം പദ്ധതി വഴിയൊരുക്കും – മന്ത്രി വി.എന്‍ വാസവന്‍

സ്‌കൂള്‍ ഔഷധ ഉദ്യാനം പദ്ധതിയുമായി കെ.എസ്.എസ്.എസ് 

Advertisements

കോട്ടയം: ഭൂമിയെ പച്ചപ്പണിയിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് അറിവും പകര്‍ന്ന് നല്‍കുവാന്‍ ഔഷധോദ്യാനം പദ്ധതി വഴിയൊരുക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. പരിസ്ഥിതി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ഔഷധോദ്യാനം പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരീക്ഷ മലിനീകരണം തടയുന്നതോടൊപ്പം ഔഷധ ചെടികളുടെയും മരുന്നുകളുടെയും ഉല്‍പ്പാദനത്തിനും പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രതീപ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലിന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

കോട്ടയം സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുമരകം കോണ്‍സലാത്ത മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍, പറവന്‍തുരുത്ത് സെന്റ് സാവിയോസ് എല്‍.പി സ്‌കൂള്‍, കുമരകം ഗവണ്‍മെന്റ് നോര്‍ത്ത് എല്‍.പി സ്‌കൂള്‍, സെക്രട്ട് ഹാര്‍ട്ട് എല്‍.പി സ്‌കൂള്‍ കുമരകം എന്നീ സ്‌കൂളുകളിലാണ് കെ.എസ്.എസ്.എസ് ഔഷധോദ്യാനം പദ്ധതി നടപ്പിലാക്കുന്നത്. സെന്റ് സാവിയോസ് എല്‍.പി സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ്് ബീന ജോസഫ്, കോണ്‍സലാത്ത മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ്് സിമി അബ്രഹാം, സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ബ്ലസ്സി കെ. മാത്യു, സെക്രട്ട് ഹാര്‍ട്ട് എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ ജോസഫ് ജേക്കബ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ വിവിധ ഇനത്തില്‍പ്പെട്ട ഔഷധ ചെടികള്‍ നട്ട് പിടിപ്പിക്കും.

ജസ്റ്റിസ് ശിവരാജൻ മാപ്പ് പറയണം: യൂത്ത് കോൺഗ്രസ്സ് ; യൂത്ത് കോൺഗ്രസ് ജസ്റ്റിസ് ശിവരാമന്റെ കോലം കത്തിച്ചു

കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകമായിരുന്നു സോളാർ കേസ്.സോളാർ കേസിൽ അന്വേഷണ കമ്മീഷൻ ആയിരുന്ന ജസ്റ്റിസ് ശിവരാജൻ കോഴ വാങ്ങി എന്ന വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണം. ഉമ്മൻ ചാണ്ടി സർക്കാരിനേയും ഉമ്മൻ ചാണ്ടിയേയും വ്യക്തിപരമായി അധിഷേപിക്കാൻ കെട്ടിച്ചമച്ച സോളാർ നാടകത്തിൽ ജസ്റ്റിസ് ശിവരാജനേ പോലെ ഒരാളേ അന്വേഷണ കമ്മിഷനായി വയ്ക്കുവാൻ നടന്ന ഗൂഢാലോചന പുറത്ത് വരണം.

കോട്ടയത്ത് ശിവരാജൻ്റെ കോലം കത്തിക്കുകയും പ്രതീഷേധ പ്രകടനവു നടത്തി.യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ചു, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് എസ് രാജീ്വ് ഉൽഘാടനം ചെയ്തു ,ഡി എഫ് നിയോജകമണ്ഡലം കൺവീനർ സിബി ജോൺ കൈതയിൽ,യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിൻ്റു കുര്യൻ ജോയി,സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്,ജില്ലാ സെക്രട്ടറിമാരായ ഗൗരി ശങ്കർ,അരുൺ മർക്കോസ് മാടപ്പാട്ട്,മഹിള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി മഞ്ചു ചന്ദ്രൻ,ആൽബിൻ തോമസ്,വിനീത അന്ന തോമസ്,ജിജി മൂലംകുളം,രഞ്ജിത്ത് പ്ലാപ്പറമ്പിൽ,ഡാനി രാജു,ഷൈൻ സാം,മീവൽ ഷിനു കുരുവിള,മാഹിൻ,വിഷ്ണു ചെമ്മുണ്ടവള്ളി,റാഷ്മോൻ ഓത്താറ്റിൽ, ദീപു ചന്ദ്രബാബു റോഷൻ, ആഷിക്, ജോൺസൺ, മത്യൂ, സംഗീത് എന്നിവർ പ്രസംഗിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.