കോട്ടയം : ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്കു ലീഗൽ സർവ്വീസസ് കമ്മറ്റികളുടെ നേതൃത്വ ത്തിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ 24586 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത് 167552787രൂപ(പതിനാറു കോടി എഴുപത്തിയഞ്ചു ലക്ഷം ) യാണ് വിവിധ കേസുകളിലായി വിധിച്ചത്. ആകെ 33,339 കേസുകളാണ് പരിഗണിച്ചത്.
ആകെ തീർപ്പാക്കിയ കേസുകളിൽ 23481 എണ്ണം പെറ്റി കേസുകൾ ആണ്.കോടതിയിൽ നിലവിലുള്ള 485 കേസുകളും അദാലത്തിൽ തീർന്നു.ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂ വേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എൻ. ഹരികുമാർ , ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജി യുമായ രാജശ്രീ രാജ്ഗോപാൽ എന്നിവർ നേതൃത്വം നൽകി.